ETV Bharat / state

കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രതിപക്ഷവുമായി സര്‍ക്കാരിന്‍റെ ചർച്ച ഇന്ന് - chief minister pinarayi vijayan

Centre Neglects on Kerala: കേരളത്തോടുള്ള കേന്ദ്ര അവഗണന സംബന്ധിച്ച് പ്രതിപക്ഷവുമായി സർക്കാർ ചർച്ച ഇന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഓൺലൈനായി പങ്കെടുക്കും.

കേരളത്തോടുള്ള കേന്ദ്ര അവഗണന  Discussion With Opposition Leaders  chief minister pinarayi vijayan  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Centres Neglec
author img

By ETV Bharat Kerala Team

Published : Jan 15, 2024, 10:14 AM IST

Updated : Jan 15, 2024, 12:12 PM IST

തിരുവനന്തപുരം : കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തും (State govt meeting with opposition regarding Centre unfriendly policies). ഇന്ന് രാവിലെ 10 മണിക്കാണ് ചർച്ച. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വയ്‌പ്പില്‍ കേരളം അവഗണിക്കപ്പെടുകയാണെന്നാണ് സർക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പ്രതിപക്ഷം ഇതിനെതിരെ ചെറുവിരല്‍ അനക്കുന്നില്ലെന്നാണ് ധനമന്ത്രിയും സിപിഎം നേതാക്കളും കുറ്റപ്പെടുത്തുന്നത്. മാത്രമല്ല കേന്ദ്ര നടപടികൾക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്താൻ സിപിഎം തീരുമാനമെടുത്തിരുന്നു. ഇതിൽ പ്രതിപക്ഷ പിന്തുണ മുഖ്യമന്ത്രി അഭ്യർഥിക്കും.

കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. താനും പികെ കുഞ്ഞാലിക്കുട്ടിയും ഓണ്‍ലൈനായാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നും അദ്ദേഹം അറിയിച്ചു.

'സര്‍ക്കാര്‍ അവര്‍ക്കു പറയാനുള്ളതു പറയട്ടെ, പ്രതിപക്ഷത്തിനു പറയാനുള്ളത് തങ്ങള്‍ക്കും പറയാമല്ലോ' -പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും പിടിപ്പുകേടുമാണ്. അത് കേന്ദ്രത്തിന്‍റെ തലയില്‍ ചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ സമ്മേളനകാലത്തിന് മുന്നോടിയായി കേരളത്തിലെ എംപിമാരോട് ചര്‍ച്ച നടത്തുന്ന പതിവു പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇത് കേരളത്തിലെ എംപിമാരില്‍ ഭൂരിപക്ഷം പേരും യുഡിഎഫ് ആയതു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പപരിഷ്‌കരിച്ചതു വഴി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 71,393 കോടി രൂപ ഈ ഇനത്തില്‍ മാത്രം ചെലവായി. അതായത് 24000 കോടി രൂപ അധിക ബാദ്ധ്യതയുണ്ടായി. ഒരു വശത്ത് ഭീമമായ വിഭവ ശോഷണവും മറുവശത്ത് അധികമായി ഏറ്റെടുക്കേണ്ടി വന്ന സാമ്പത്തിക ബാദ്ധ്യതകളും സര്‍ക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.

കേന്ദ്രം റവന്യൂ കമ്മി ഗ്രാന്‍റ് ഇനത്തില്‍ 8400 കോടി രൂപയുടെ കുറവും, ജിഎസ്‌ടി നഷ്‌ട പരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5700 കോടി രൂപയുടെ കുറവും, കടമെടുപ്പ് പരിധിയിലെ കുറവു മൂലം 5000 കോടി രൂപയുടെ വിഭവ നഷ്‌ടവും സംസ്ഥാനം നേരിടുന്നു എന്നതാണ് കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

Also Read: പൊതുതാത്പര്യത്തിന് ഭരണ-പ്രതിപക്ഷ ഭേദം വേണ്ട; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു

Last Updated : Jan 15, 2024, 12:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.