ETV Bharat / state

സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് സെപ്‌റ്റംബര്‍ 12ന്, അന്‍വര്‍ സാദത്ത് പ്രതിപക്ഷ സ്ഥാനാര്‍ഥി

author img

By

Published : Sep 7, 2022, 7:01 PM IST

തെരഞ്ഞെടുപ്പ് നടത്താനായി സെപ്‌റ്റംബര്‍ 12ന് നിയമസഭ സമ്മേളനം ചേരും.

സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് സെപ്‌റ്റംബര്‍ 12ന്  അന്‍വര്‍ സാദത്ത് പ്രതിപക്ഷ സ്ഥാനാര്‍ഥി  അന്‍വര്‍ സാദത്ത്  നിയമസഭ സമ്മേളനം  നിയമസഭ സ്‌പീക്കര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  Speaker election on September 12  Speaker election
സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് സെപ്‌റ്റംബര്‍ 12ന്

തിരുവനന്തപുരം: നിയമസഭ സ്‌പീക്കര്‍ എം.ബി രാജേഷ് മന്ത്രിയായ സാഹചര്യത്തില്‍ പുതിയ സ്‌പീക്കര്‍ക്കായുള്ള തെരഞ്ഞെടുപ്പ് സെപ്‌റ്റംബര്‍ 12ന് നടക്കും. ഇതിനായി 12ന് നിയമസഭ സമ്മേളനം ചേരും. സ്‌പീക്കര്‍ എം.ബി രാജേഷിന്റെ ഒഴിവിലേക്ക് തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.

എന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച പ്രതിപക്ഷം പിന്നീട് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്ത് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് സെപ്‌റ്റംബര്‍ 11 വരെ പത്രിക സമര്‍പ്പിക്കാം.

2021ലെ സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ എം.ബി.രാജേഷിനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.