ETV Bharat / state

കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഷൈജുവിനെതിരെ ഗുരുതര ആരോപണം; പിടിഎ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ കവർന്നെന്ന് സഹപ്രവർത്തകൻ

author img

By

Published : May 18, 2023, 11:59 AM IST

പ്രിൻസിപ്പൽ ഷൈജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോട്ടണി വിഭാഗത്തിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ഫെലിക്‌സ് ആർ ആണ് രംഗത്ത് വന്നിരിക്കുന്നത്

allegations against Kattakkada College Principal  Kattakkada Christian College Principal Shaiju  കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഷൈജു  പ്രിൻസിപ്പൽ ഷൈജുവിനെതിരെ ഗുരുതര ആരോപണം  തെരഞ്ഞെടുപ്പ് ആൾമാറാട്ടം  പിടിഎ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ കവർന്നതായി പരാതി  വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകർ  ഷൈജുവിന് ഡിടിഒ പദവി നൽകിയത് നിയമം ലംഘിച്ച്
കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഷൈജു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ ആസൂത്രിത അട്ടിമറി സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെ പ്രിൻസിപ്പൽ ഷൈജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോട്ടണി വിഭാഗത്തിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ഫെലിക്‌സ് ആർ രംഗത്ത്. മുൻ വർഷങ്ങളിൽ ഷൈജു പിടിഎ ഫണ്ടിൽ വൻ അഴിമതി നടത്തിയെന്നാണ് ആരോപണം. ഷൈജു 2021-22 വർഷങ്ങളിൽ പിടിഎ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ കവർന്നതായി ഫെലിക്‌സ് വിജിലൻസിന് പരാതി നൽകി.

ഷൈജുവിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മറ്റ് അധ്യാപകരും രംഗത്തുണ്ട്. എന്നാൽ ഷൈജുവിനെതിരെ വിജിലൻസിന് പരാതി നൽകിയെങ്കിലും മാനേജ്‌മെന്‍റ് സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചതായും ആക്ഷേപമുണ്ട്. മാത്രമല്ല പിടിഎ ഫണ്ട് അഴിമതിയിൽ ഷൈജുവിനെതിരെയുള്ള അന്വേഷണം മരവിപ്പിച്ചതിലുള്ള പ്രത്യുപകരമായാണ് ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വേണ്ടി ആൾമാറാട്ടം നടത്താൻ ഷൈജു കൂട്ടുനിന്നതെന്ന ആക്ഷേപവും നിലവിൽ ഉയരുന്നുണ്ട്.

അസിസ്‌റ്റന്‍റ് പ്രൊഫസർ ആയിരുന്ന ഷൈജുവിനെ സീനിയോരിറ്റി ലംഘിച്ചാണ് മാനേജ്മെന്‍റ് പ്രിൻസിപ്പൽ ഇൻ ചാർജ് ആക്കിയത്. അസോസിയേറ്റ് പ്രൊഫസർമാർ കോളജിൽ ഉണ്ടായിരുന്നിട്ടും സർവീസ് വളരെ കുറഞ്ഞ ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ് ആക്കുകയായിരുന്നു. തുടർച്ചയായി ഒമ്പത് മാസം കഴിഞ്ഞിട്ടും ഡിടിഒ പദവി നൽകിയതിനെതിരെ സ്‌പാർക്ക് ഷൈജുവിനെ ഡിടിഒ ആക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് ഡിടിഒ ആക്കാൻ ഉത്തരവ് നൽകിയെന്നും ആക്ഷേപമുണ്ട്.

അതേസമയം ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് കേരള സർവകലാശാല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യതയുണ്ട്. കോളജ് പ്രിൻസിപ്പലിനും വിദ്യാർഥികൾക്കും എതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്നും റിട്ടേണിങ് ഓഫിസറായ അധ്യാപകൻ രജിസ്ട്രാർക്ക് മുമ്പിൽ ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.