ETV Bharat / state

വണ്ടന്നൂർ തേവരക്കോട് പഞ്ചമി ദേവീ ക്ഷേത്രത്തിൽ മോഷണം

author img

By

Published : Jan 31, 2021, 10:32 PM IST

ദേവിക്ക് ചാർത്താൻ ഭക്തർ നേർച്ചയായി സമർപ്പിച്ച സ്വർണ ഏലസുകൾ, കാണിക്ക തുടങ്ങിയവ കവർന്നു

കാട്ടാക്കട വണ്ടന്നൂർ തേവരക്കോട് പഞ്ചമി ദേവീ ക്ഷേത്രം  ക്ഷേത്രം കൊള്ളയടിച്ചു  പഞ്ചമീ ദേവീ ക്ഷേത്രത്തിൽ മോഷണം  Robbery at Devi temple
വണ്ടന്നൂർ തേവരക്കോട് പഞ്ചമീ ദേവീ ക്ഷേത്രത്തിൽ മോഷണം

തിരുവനന്തപുരം: കാട്ടാക്കട വണ്ടന്നൂർ തേവരക്കോട് പഞ്ചമി ദേവീ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലും തിടപ്പള്ളിയും കുത്തി തകർത്താണ് മോഷണ സംഘം ക്ഷേത്രത്തിൽ പ്രവേശിച്ചത്.

വണ്ടന്നൂർ തേവരക്കോട് പഞ്ചമി ദേവീ ക്ഷേത്രത്തിൽ മോഷണം

ദേവിക്ക് ചാർത്താൻ ഭക്തർ നേർച്ചയായി സമർപ്പിച്ച സ്വർണ ഏലസുകൾ, കാണിക്ക തുടങ്ങിയവ കവർന്നു. വിഗ്രഹം മോഷ്ടിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകിട്ട് പൂജകൾക്കായി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം റസ്സൽ പുരം ക്ഷീരോൽപാദക സഹകരണ സംഘത്തിലും കവർച്ച നടന്നിരുന്നു. കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.