തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ രാവിലെ 10.30നാണ് അവലോകന യോഗം ചേരുന്നത്. കൊവിഡ് ടിപിആര്‍ സംസ്ഥാനത്ത് കുറയാത്ത ഗുരുതര സാഹചര്യം യോഗം വിലയിരുത്തും.
also read:പിതാവിന്‍റെ വിയോഗത്തോടെ വീണുപോയില്ല ; 13ാം വയസില്‍ 13 പശുക്കളെ പരിപാലിച്ച് മാത്യു ബെന്നി
ടിപിആര്‍ പത്തില്‍ താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ വിജയിച്ചിട്ടില്ല. പല ജില്ലകളിലും രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ഇളവുകള്‍ അനുവദിച്ച ജില്ലകളില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയുമാണ്.
പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തിക്കാന്‍ ഇതുവരെ സാധിക്കാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ട്. ടിപിആര്‍ കണക്കാക്കി തദ്ദേശസ്ഥാപനാടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇത് തുടരാനാണ് സാധ്യത. കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. നഷ്ടപരിഹാരം സംബന്ധിച്ച് സൂപ്രീംകോടതി ഉത്തരവ് വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നത്.