തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫിന് മുന്നേറ്റം. 17 സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫ് 10 സീറ്റുകളിലും എന്‍ഡിഎ 4 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു.
യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്ന വാര്‍ഡുകള്‍: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് കൂട്ടിക്കല്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട്, തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക്, പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ കോരങ്കടവ്, മാള ഗ്രാമപഞ്ചായത്തിലെ കാവനാട്്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കാശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചുമൂര്‍ത്തി, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചല്ലിവയല്‍, മടവൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാളൂര്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാറമ്മല്‍, മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന്.
എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്ന തദ്ദേശ വാർഡുകൾ: പാനൂര്‍ ബ്ലോക്ക്് പഞ്ചായത്തിലെ ചൊക്ലി, പാലക്കാട്് ജില്ല പഞ്ചായത്തിലെ വാണിയംകുളം, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ, കൊറ്റങ്കര ഗ്രാമപഞ്ചാത്തിലെ വായനശാല, മല്ലപുഴശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി, റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല കിഴക്ക്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അരീക്കര, തലനനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം, ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്തിലെ മാവടി, ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒഴൂര്‍.
എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്ന പഞ്ചായത്തുകള്‍: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍വണ്ടൂര്‍, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍, കായംകുളം നഗരസഭയിലെ ഫാക്ടറി. മറ്റുള്ളവര്‍: കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട്്, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ കുറ്റിമരംപറമ്പ്.