ETV Bharat / state

ഗവര്‍ണറുമായി ചര്‍ച്ച നടത്തി പ്രതിപക്ഷ നേതാവ് - ഗവര്‍ണറുമായി ചര്‍ച്ച നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൂടുതല്‍ വാക്സിനുകള്‍ കേരളത്തിലെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ചെന്നിത്തല. കേന്ദ്രത്തോട് സംസാരിക്കാമെന്ന് ഉറപ്പ് നല്‍കി ആരിഫ് മുഹമ്മദ് ഖാന്‍

ramesh chennithala  arif muhammad khan  governor arif muhammad khan  ramesh chennithala visited governor arif muhammad khan  കൊവിഡ് വ്യാപനം  ഗവര്‍ണറുമായി ചര്‍ച്ച നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഗവര്‍ണര്‍ ഇടപെടണമെന്ന് ചെന്നിത്തല
കൊവിഡ് വ്യാപനം: ഗവര്‍ണറുമായി ചര്‍ച്ച നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
author img

By

Published : Apr 19, 2021, 1:40 PM IST

Updated : Apr 19, 2021, 1:58 PM IST

തിരുവനന്തപുരം: കുതിച്ചുയരുന്ന കൊവിഡ് കേസുകള്‍ പിടിച്ചു കെട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. മുഖ്യമന്ത്രി തലസ്ഥാനത്തില്ലാത്തതിനാലാണ് ഭരണത്തലവനായ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കൂടുതല്‍ വാക്‌സിന്‍ കേരളത്തിലെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണം എന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് സംസാരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കി.

Also Read: കൊവിഡ് രണ്ടാം തരംഗം : പ്രതിരോധ നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് നബാര്‍ഡ് വിതരണം ചെയ്ത 2500 കോടി രൂപ തിരുച്ചു പിടിക്കാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമം നിര്‍ത്തി വയ്ക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത സ്വഭാവും ഏകോപനവും വേണം. ഓരോ കലക്ടര്‍മാരും തോന്നിയപോലെ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്.

ഗവര്‍ണറുമായി ചര്‍ച്ച നടത്തി ചെന്നിത്തല

പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം അടിയന്തിരമായി ജില്ലാകലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കുകയോ പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം ചെലഴിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Last Updated : Apr 19, 2021, 1:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.