ETV Bharat / state

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴയ്‌ക്ക് സാധ്യത - മത്സ്യബന്ധനം നിരോധിച്ച സ്ഥലങ്ങള്‍

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Rain in Kerala  Rain in Kerala Latest News Updates  Possibility of Rain in Kerala  Rain in Kerala on two days  Low Pressure on Bay of Bengal  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം  സംസ്ഥാനത്ത് രണ്ട് ദിവസം മഴക്ക് സാധ്യത  സംസ്ഥാനത്ത് രണ്ട് ദിവസം മഴ  ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്  തിരുവനന്തപുരം  ന്യൂനമർദ്ദം രൂപപ്പെടുന്നത് എങ്ങനെ  ന്യൂനമർദ്ദം  മത്സ്യബന്ധനം നിരോധിച്ച സ്ഥലങ്ങള്‍  എന്താണ് ന്യൂനമര്‍ദ്ദം
സംസ്ഥാനത്ത് രണ്ട് ദിവസം മഴക്ക് സാധ്യത
author img

By

Published : Jan 27, 2023, 5:01 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീരംഗം തീരത്തോട് ചേർന്ന് ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം മഴയ്‌ക്ക് സാധ്യത. ബംഗാളിന്‍റെ കിഴക്ക് പടിഞ്ഞാറും തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

ഫെബ്രുവരി ഒന്ന് വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാകും മഴ ലഭിക്കുക. ന്യൂനമര്‍ദത്തിന്‍റെ തുടർ സഞ്ചാരപദം വ്യക്തമായാൽ മാത്രമേ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമോയെന്ന് വ്യക്തമാവുകയുള്ളൂ. അതുകൊണ്ടുതന്നെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ കിഴക്കൻ ഭാഗം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടല്‍ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിലും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് ജാഗ്രത നിർദേശവുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.