തിരുവനന്തപുരം: പുത്തൻ യാത്രാനുഭവം ഒരുക്കാൻ വിവിധ സൗകര്യങ്ങളുമായി ഖത്തർ എയർവേയ്‌സിന്‍റെ ഡ്രീംലൈനർ വിമാന സർവീസ്. തിരുവനന്തപുരം - ദോഹ സെക്‌ടറിലാണ് പുതിയ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങിയത്. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിന് പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക.
എ 320നെ അപേക്ഷിച്ച് ഡ്രീംലൈനിന്‍റെ സീറ്റുകളുടെ എണ്ണം 160ന് പകരം 254 എണ്ണമാണ് ഉള്ളത്. ബിസിനസ് ക്ലാസിൽ മാത്രം 22 സീറ്റുകൾ ഉണ്ട്. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിൽ എ 320 സർവീസ് തുടരും. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനർ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഡ്രീംലൈനറിന്‍റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യുഎസ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതൽ യാത്രാസൗകര്യമുണ്ടാകും.