ETV Bharat / state

Puthuppally Byelection Campaign 'സഹതാപതരംഗവും വികസന സംവാദ വെല്ലുവിളികളും', സംഭവ ബഹുലമായ പ്രചരണ കാലയളവ് അവസാനിക്കുന്നു; പുതുപ്പള്ളിയില്‍ കൊട്ടികലാശം നാളെ - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണം

Puthuppally byelection: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം നാളെ അവസാനിക്കും. രാഷ്‌ട്രീയ പോരാട്ടത്തില്‍ നേട്ടം പ്രതീക്ഷിച്ച് എല്‍ഡിഎഫ്. റെക്കോഡ് ഭൂരിപക്ഷം കാത്ത് യുഡിഎഫ്.

Puthuppally byelection campaign end  Puthuppally byelection  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണം  സിപിഎം
Puthuppally byelection campaign
author img

By ETV Bharat Kerala Team

Published : Sep 2, 2023, 2:58 PM IST

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം നാളെ (സെപ്‌റ്റംബര്‍ 3) അവസാനിക്കും. സഹതാപതരംഗവും വികസന സംവാദ വെല്ലുവിളികളുമെല്ലാം നിറഞ്ഞുള്ള യുഡിഎഫ്, എല്‍ഡിഎഫ് പ്രചരണം നടന്ന പുതുപ്പള്ളിയില്‍ തുടര്‍ ഭരണം ആരുടെ കൈയിലെന്ന് ഉറ്റുനോക്കുകയാണ് കേരളം. ഉമ്മന്‍ ചാണ്ടി വിടവാങ്ങിയെങ്കിലും പ്രചരണം അവസാനം വരെയും ചുറ്റിത്തിരിഞ്ഞതും അദ്ദേഹത്തില്‍ തന്നെയായിരുന്നുവെന്നതും ശ്രദ്ധേയം.

പ്രചരണം നടന്ന ദിവസങ്ങളിലെല്ലാം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മുന്നണികള്‍ സജീവമായി. പുതുപ്പള്ളി മണ്ഡലത്തിലെ വികസനം സംബന്ധിച്ച് സംവാദത്തിനുള്ള വെല്ലുവിളികള്‍ വരെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയെങ്കിലും സംവാദം മാത്രം നടന്നില്ലെന്നത് വാസ്‌തവം. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസും മണ്ഡലം മുഴുവന്‍ നിറഞ്ഞ് നിന്നുതന്നെ പ്രചരണം കൊഴുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണി തുടങ്ങിയ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചരണത്തിന് എത്തി. മന്ത്രി വി.എന്‍ വാസവനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഴുവന്‍ സമയവും പുതുപ്പള്ളിയില്‍ തന്നെയായിരുന്നു.

അതിവേഗത്തിലെത്തി ചാണ്ടി ഉമ്മന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ജെയ്‌ക്കും: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ സ്ഥാനാര്‍ഥി അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്ന് തന്നെയെന്ന് തീരുമാനിച്ചിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ സ്ഥാനാര്‍ഥി തീരുമാനത്തിനിടെ ചാണ്ടി ഉമ്മനൊപ്പം തന്നെ സഹോദരി അച്ചു ഉമ്മന്‍റെയും പേര് ഉയര്‍ന്നു വന്നു. ഇതോടെ തീരുമാനം കുടംബത്തിന് പൂര്‍ണമായി വിട്ടു കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.

ചാണ്ടി ഉമ്മന്‍ എന്നായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. ധാരണ നേരത്തെയുണ്ടായെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ചാണ്ടി ഉമ്മന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ പ്രചരണവും ആരംഭിച്ചു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മത്സരത്തിനിറങ്ങിയ ജെയ്‌ക് സി തോമസിന്‍റെ പേരിന് തന്നെയാണ് സിപിഎം ഇത്തവണയും പ്രാമുഖ്യം നല്‍കിയത്. എന്നാല്‍ അതിനിടയിലും ഇടത് സ്വതന്ത്രന്‍, പ്രാദേശിക സിപിഎം നേതാക്കള്‍ എന്നിവരിലേക്കെല്ലാം ആലോചനയെത്തി. ജില്ല കമ്മറ്റിയുടെ ഉറച്ച നിലപാട് ജെയ്‌ക് സി.തോമസ് തന്നെ മത്സരിക്കണമെന്നതായിരുന്നു. ഇതോടെയാണ് സംസ്ഥാന നേതൃത്വം ജെയ്‌ക് സി തോമസിന്‍റെ പേര് പ്രഖ്യാപിച്ചത്.

ഇതോടെ മണ്ഡലം നിറഞ്ഞ് റോഡ് ഷോയുമായി ജെയ്‌ക്കും കളം നിറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലാണ് തെരഞ്ഞടുപ്പ് പ്രചരണ പ്രവര്‍ത്തനത്തില്‍ അവസാനമെത്തിയത്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്തത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ബിജെപിയുടെ പ്രചരണം.

വികസനവും സഹതാപവും പ്രചരണ വിഷയം: ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗം എന്നത് ഉറപ്പായ കാര്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയിലും പൊതുദര്‍ശനങ്ങളിലും സംസ്‌കാരചടങ്ങിലും അതിന് ശേഷമുള്ള ദിവസങ്ങളില്‍ കല്ലറയില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങളും ഇത് ഉറപ്പ് വരുത്തുന്നതുമാണ്. എന്നാല്‍ ഇതിനിടയിലും രാഷ്ട്രീയ പോരാട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കാന്‍ ശ്രമം, ചികിത്സ നിഷേധിച്ചു എന്നെല്ലാം ആക്ഷേപങ്ങള്‍ ചില നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം വികസനം മാത്രം പറയാനുള്ള നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പുതുപ്പള്ളിയില്‍ വികസന മുരടിപ്പെന്ന പ്രചാരണം എല്‍ഡിഎഫ് ആരംഭിച്ചത്. എന്നാല്‍ വികസനം എണ്ണി പറഞ്ഞ് യുഡിഎഫും രംഗത്തെത്തി.

മണ്ഡലത്തിലെ വികസനം സംബന്ധിച്ച് ഒരു സംവാദത്തിന് വെല്ലുവിളിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് പ്രഖ്യാപിച്ചു. ഈ വെല്ലുവിളി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും യുഡിഎഫും സ്വാഗതം ചെയ്‌തു. എന്നാല്‍ മാധ്യമങ്ങളിലൂടെയും പൊതുസമ്മേളനത്തിലും ഇത്തരം വെല്ലുവിളികളല്ലാതെ വികസനം പറഞ്ഞുള്ള ഒരു സംവാദവും പുതുപ്പള്ളിയില്‍ നടന്നതുമില്ല.

പ്രവര്‍ത്തനം നയിച്ച് പ്രതിപക്ഷ നേതാവും മന്ത്രി വാസവനും: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാതൃകയില്‍ തന്നെയാണ് പുതുപ്പള്ളിയിലും യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയന്ത്രിച്ചപ്പോള്‍ സിപിഎമ്മിന് വേണ്ടി മന്ത്രി വി.എന്‍ വാസവനും രംഗത്തിറങ്ങി.

പ്രചരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ പുതുപ്പളളിയില്‍ തന്നെയുണ്ടായിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രധാന നേതാക്കളെല്ലാം. താരപ്രചാരകരായി എ.കെ ആന്‍റണിയും, ശശി തരൂരുമെല്ലാം മണ്ഡലത്തില്‍ എത്തി. രാഷ്ട്രീയ വിഷയങ്ങളെല്ലാം ഉയര്‍ത്തുന്നതിനൊപ്പം സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങളും എണ്ണി പറഞ്ഞ് യുഡിഎഫ് മണ്ഡലത്തില്‍ ഏറെ സജീവമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദം യുഡിഎഫ് സമര്‍ദ്ധമായി പുതുപ്പള്ളി പ്രചരണത്തില്‍ വിനിയോഗിച്ചു. മുഖ്യമന്ത്രിക്കെതിരെ ഏഴ് ചോദ്യങ്ങളുന്നയിച്ച് വിഷയം സജീവമാക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ഒപ്പം വിലക്കയറ്റം, സര്‍ക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി, ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രമായി ചുരുക്കിയത്, കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത പ്രതിസന്ധി തുടങ്ങി യുഡിഎഫിന് ഉയര്‍ത്തിക്കാട്ടാന്‍ നിരവധി വിഷയങ്ങളായി.

സഹതാപതരംഗത്തിനൊപ്പം സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചരണം കൂടിയാണ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നത്. ഇടതുമുന്നണി സംസ്ഥാന സര്‍ക്കാറിന്‍റെ വികസനം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മറ്റ് മണ്ഡലങ്ങളേക്കാള്‍ വികസനത്തില്‍ പുതുപ്പളളി ഏറെ പിന്നിലാണെന്നായിരുന്നു ഇടത് ആരോപണം. ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ വേണ്ടി വന്നുവെന്നും ഇടതുപക്ഷം ആരോപിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ അടക്കം മൗനമാണ് സിപിഎം പുലര്‍ത്തുന്നത്.

പഞ്ചായത്തുകള്‍ തോറും മുഖ്യമന്ത്രിയുടെ പ്രസംഗം: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ മൂന്ന് ദിവസങ്ങളിലായി മുഖ്യമന്ത്രി പ്രസംഗിച്ചു. എന്നാല്‍ വിവാദ വിഷയങ്ങളോ യുഡിഎഫ് ആരോപണങ്ങളോ യുഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയോ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. പകരം സംസ്ഥാനത്ത് സര്‍ക്കാര്‍ കൊണ്ടു വന്ന വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞുളള പ്രസംഗം മാത്രമാണ് നടത്തിയത്.

മുമ്പ് തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്‌ത് പ്രചരണം നടന്നെങ്കിലും പുതുപ്പള്ളിയില്‍ അതുണ്ടായില്ല. മന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം ചുരുങ്ങിയ ദിവസങ്ങളിലെ പ്രചരണത്തില്‍ ഒതുക്കുകയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയിലൂടെ യുഡിഎഫിനൊപ്പം മാത്രം നിന്ന മണ്ഡലമാണ് പുതുപ്പള്ളി. എന്നാല്‍ സിപിഎമ്മിനും ഇവിടെ ശക്തമായ അടിത്തറയുണ്ട്.

മണ്ഡലത്തിലെ എട്ടില്‍ ആറും ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഇത്തവണ വലിയ അവകാശ വാദം മുന്നോട്ട് വയ്ക്കുന്നില്ലെങ്കിലും രാഷ്ട്രീയ പോരാട്ടം നടന്നാല്‍ നേട്ടമുണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് യുഡിഎഫ് പ്രതീക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ഉപതെരഞ്ഞെടുപ്പ് എല്ലാ മുന്നണികള്‍ക്കും നിര്‍ണായകമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.