ETV Bharat / state

പൊലീസ് ഉന്നതതല യോഗം ഇന്ന്; കൊവിഡ് വ്യാപനം ചർച്ചയാകും

കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിനെ ഏൽപ്പിച്ച ശേഷവും രോഗവ്യാപനത്തിൽ കുറവ് വരാത്തത് യോഗത്തിൽ ചർച്ച ചെയ്യും

പൊലീസ് ഉന്നതതല യോഗം ഇന്ന്  പൊലീസ് ഉന്നതതല യോഗം  തിരുവനന്തപുരം  ഡിജിപി ലോക് നാഥ് ബെഹ്റ  ഡിജിപി  ലോക് നാഥ് ബെഹ്റ  police high-level committee meeting today
പൊലീസ് ഉന്നതതല യോഗം ഇന്ന്, കൊവിഡ് വ്യാപനം ചർച്ചയാകും
author img

By

Published : Aug 11, 2020, 11:33 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ പൊലീസിന്‍റെ ഉന്നതതല യോഗം ഇന്ന്. ഡിജിപി ലോക് നാഥ് ബെഹ്റയാണ് ഉന്നതതല യോഗം വിളിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിനെ ഏൽപ്പിച്ച ശേഷവും രോഗവ്യാപനത്തിൽ കുറവ് വന്നിട്ടില്ല. അതിനാൽ നിലവിലെ ശൈലി മാറ്റണമെന്ന അഭിപ്രായം ഉണ്ട്. രോഗം വർദ്ധിക്കുന്നതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയാണ്. ഇക്കാര്യങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തീരദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന റൂറൽ മേഖലയിൽ ജനങ്ങൾക്കിടയിലെ ബോധവത്കരണത്തിനായി ദക്ഷിണ മേഖല ഐജി ഹർഷിത അത്തല്ലൂരിയെയും നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിലെ രീതികളില്‍ മാറ്റം വരുത്തുന്ന കാര്യവും യോഗം ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.