ETV Bharat / state

ഉദ്യോഗസ്ഥരെ മെരുക്കാന്‍ കെഎസ്ആർടിസി; പുതിയ മാര്‍ഗനിര്‍ദേശമിറക്കി - കെഎസ്ആർടിസി ജീവനക്കാരുടെ പെരുമാറ്റം

ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന ഒറ്റപ്പെട്ട പരാതി പോലും അംഗീകരിക്കാനാവില്ലെന്നാണ് മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.

New guideline  KSRTC  New guidelines have been issued KSRTC  കെഎസ്ആർടിസി  കെഎസ്ആർടിസി ജീവനക്കാർ  കെഎസ്ആർടിസി ജീവനക്കാരുടെ പെരുമാറ്റം  കെഎസ്ആർടിസി മാര്‍ഗനിര്‍ദേശം
ഉദ്യോഗസ്ഥരെ മെരുക്കാന്‍ കെഎസ്ആർടിസി; പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി
author img

By

Published : Oct 20, 2020, 7:21 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് കോർപ്പറേഷൻ സിഎംഡി ബിജു പ്രഭാകർ. പുതുക്കിയ മാർഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന ഒറ്റപ്പെട്ട പരാതി പോലും അംഗീകരിക്കാനാവില്ലെന്നാണ് മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.

യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ശരിയെന്ന് ബോധ്യപ്പെട്ടാൽ കർശന അച്ചടക്ക നടപടിയുണ്ടാകും. യാത്രക്കാർ പ്രകോപനമുണ്ടാക്കിയാൽ അതേ നിലയ്ക്ക് പ്രതികരിക്കേണ്ടതില്ല. പകരം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. തുടർന്നുള്ള നടപടി യൂണിറ്റ് തലത്തിലോ കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും. സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ബന്ധപ്പെട്ട യാത്രക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കി കൊടുക്കണം.

ഇത്തരത്തിലുള്ള യാത്രക്കാർ എവിടെ നിന്ന് കൈ കാണിച്ചാലും ബസ് നിർത്തി യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, രോഗബാധിതർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കണം. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഇത്തരത്തിലുള്ള യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തിക്കൊടുക്കണം.

ജനത ഓർഡിനറി ബസുകൾക്കും അൺലിമിറ്റഡ് ഓർഡിനറി ബസുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്. കൈക്കുഞ്ഞുമായി വരുന്ന അമ്മമാർക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.