തിരുവനന്തപുരം: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ജില്ലാസമ്മേളനം ബാലഭാസ്കർ നഗറിൽ നടന്നു. വിദ്യാഭ്യാസ നിയമത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് എല്ലാ സ്‌കൂളുകളിലും കലാ അധ്യാപകരെ നിയമിക്കണമെന്നാണ് സമ്മേളനത്തില്‍ ഉയർന്ന പ്രധാന ആവശ്യം. കാഥികൻ അയിലം ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. ചലച്ചിത്ര-നാടക സംവിധായകൻ പ്രമോദ് പയ്യന്നൂർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, യുവ കവി സുമേഷ് കൃഷ്ണൻ, നന്മ സംസ്ഥാന കമ്മിറ്റി അംഗം അടൂർ രാജൻ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തില്‍ 31 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. സംഘടനയുടെ ജില്ലാ പ്രസിഡന്‍റായി ബാബു സാരംഗിയെയും ജില്ലാ സെക്രട്ടറിയായി സുരേഷ് ഒഡേസയെയും തെരഞ്ഞെടുത്തു.
സ്‌കൂളുകളില്‍ കലാ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി നന്മ സംഘടന - national association of malayalam artist nanma
തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ 31 അംഗ കമ്മറ്റിക്ക് രൂപം നല്‍കി.
തിരുവനന്തപുരം: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ജില്ലാസമ്മേളനം ബാലഭാസ്കർ നഗറിൽ നടന്നു. വിദ്യാഭ്യാസ നിയമത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് എല്ലാ സ്‌കൂളുകളിലും കലാ അധ്യാപകരെ നിയമിക്കണമെന്നാണ് സമ്മേളനത്തില്‍ ഉയർന്ന പ്രധാന ആവശ്യം. കാഥികൻ അയിലം ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. ചലച്ചിത്ര-നാടക സംവിധായകൻ പ്രമോദ് പയ്യന്നൂർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, യുവ കവി സുമേഷ് കൃഷ്ണൻ, നന്മ സംസ്ഥാന കമ്മിറ്റി അംഗം അടൂർ രാജൻ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തില്‍ 31 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. സംഘടനയുടെ ജില്ലാ പ്രസിഡന്‍റായി ബാബു സാരംഗിയെയും ജില്ലാ സെക്രട്ടറിയായി സുരേഷ് ഒഡേസയെയും തെരഞ്ഞെടുത്തു.
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ
ജില്ലാസമ്മേളനം ബാലഭാസ്കർ നഗറിൽ നടന്നു. കാഥികൻ അയിലം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനം ചലച്ചിത്ര, നാടക സംവിധായകൻ പ്രമോദ് പയ്യന്നൂരും പ്രതിനിധി സമ്മേളനം പാറശാല എം എൽ എ സി.കെ ഹരീന്ദ്രനും ഉത്ഘാടനം ചെയ്തു. വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി മുഖ്യ പ്രഭാക്ഷണം നടത്തി. യുവകവി സുമേഷ് കൃഷ്ണൻ, നന്മ സംസ്ഥാന കമ്മറ്റി അംഗം അടൂർ രാജൻ തുടങ്ങിയവർ സംസാരിച്ചു.
ബാബു സാരംഗി ജില്ലാ പ്രസിഡന്റ്, സുരേഷ് ഒഡേസ ജില്ലാ സെക്രട്ടറി, അജി ശൂരനാട് ജില്ലാ ട്രഷർ ആയികൊണ്ട് മുപ്പത്തി ഒന്നംഗ കമ്മറ്റി രൂപം കൊണ്ടു. വിദ്യാഭ്യാസ നിയമത്തിന്റെ അന്ത:സത്ത ഉൾകൊണ്ടു കൊണ്ട് എല്ലാ സ്കൂളുകളിലും കലാഅദ്ധ്യാപകരെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.
TAGGED:
nanma meeting