ETV Bharat / state

'ലക്ഷ്യം സംഘപരിവാറിന് വേണ്ടി എന്തും ചെയ്യുമെന്ന സന്ദേശം നൽകല്‍ ' ; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് എം.വി ഗോവിന്ദന്‍

വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമം

MV Govindan criticise Governor  രാഷ്‌ട്രീയ അജണ്ടകളൊന്നും കേരളത്തില്‍ വിലപോകില്ല  എല്‍ഡിഎഫ്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  എം വി ഗോവിന്ദന്‍  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  കേരളത്തിലെ വാര്‍ത്തകള്‍  കേരളത്തിലെ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍
ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് എം.വി ഗോവിന്ദന്‍
author img

By

Published : Oct 20, 2022, 11:50 AM IST

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർമാരെ ഉപയോഗിച്ച് കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭരണഘടനാപരമായ കാഴ്‌ചപ്പാടുകൾക്ക്‌ അനുസരിച്ച് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന രീതിയാണ് കേരള ഗവർണർ സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിമര്‍ശിച്ചു.

സെനറ്റിലേക്ക് ഒഫീഷ്യൽ പദവിയുടെ അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടവരെപ്പോലും പുറത്താക്കുന്ന രീതി ഗവർണർ സ്വീകരിച്ചു. ഇപ്പോൾ മന്ത്രിമാരെയും പുറത്താക്കുമെന്നാണ് ഗവർണറുടെ ഭീഷണി. ഫെഡറൽ സംവിധാനത്തിന്‍റെ അടിസ്ഥാനം പോലും അറിയാത്ത നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.

ആർഎസ്എസ് മേധാവിയുടെ ദർശനത്തിന് വേണ്ടി കാത്തുനിന്ന ഗവർണറിൽ നിന്ന് ഇത്തരം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്‍റെ കൂടി ഫലമായാണ് ഗവർണർ തന്‍റെ രാഷ്ട്രീയ പക്ഷപാതിത്വവും എൽഡിഎഫ് സർക്കാരിനോടുള്ള പകയും പ്രകടിപ്പിച്ചത്. സംഘപരിവാറിന് വേണ്ടി എന്തും ചെയ്യുമെന്ന സന്ദേശം നൽകുക കൂടിയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാണ്.

രാഷ്ട്രീയവും വ്യക്തിപരവുമായ താൽപ്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരത്തിലുള്ള ഒരു അജണ്ടയും കേരളത്തിൽ വിലപ്പോകില്ല. ഐക്യ കേരള സംസ്ഥാന രൂപീകരണവും ഭൂപരിഷ്‌കരണവും ഉൾപ്പടെയുള്ള ചരിത്രപരമായ പരിഷ്‌കാരങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച സിഎച്ച് കണാരന്‍റെ ഓർമകൾ ഈ പോരാട്ടത്തിന് കരുത്താകും. ആഗോളവത്കരണ നയങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങൾ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്.

ഓരോ ജനവിഭാഗത്തെയും സർക്കാരിനെതിരാക്കാനുള്ള കള്ള പ്രചാരവേലകളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ വിമര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.