തിരുവനന്തപുരം: ഗവർണർ - സർക്കാർ പോരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗവർണർ പുറത്തുവിട്ട കാര്യങ്ങളിൽ ഒന്നുമില്ല. ഒരു ചിത്രത്തിൽ ശങ്കരാടി രേഖ പുറത്തു വിട്ടതു പോലെയായി ഗവർണറുടെ പ്രഖ്യാപനമെന്നും മന്ത്രി പരിഹസിച്ചു.
ഗവർണർ മുഖ്യമന്ത്രിക്കെതിരെ നിലവാരമില്ലാത്ത ആക്ഷേപങ്ങൾ നടത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരായ നീക്കം ഗവർണർ അവസാനിപ്പിക്കണം. ഗവർണറെ വധിക്കാൻ ശ്രമിച്ചെന്ന് പറയുന്നത് തമാശയാണ്. ഇത്രയും കാലം മനസിൽ വച്ച് നടക്കുകയായിരുന്നോവെന്നും മന്ത്രി ചോദിച്ചു.
ആരൊക്കെയോ പറഞ്ഞ് കൊടുക്കുന്നത് കേട്ടാണ് ഗവർണറുടെ പ്രവർത്തനം. ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണ്. ചർച്ചയുടെ വിശദാംശങ്ങൾ ഗവർണർ പുറത്തുവിടണം. ഗവർണർ ആർഎസ്‌എസ് തലവനെ കണ്ടുവെന്നും ഒരു ഗവർണറും നടത്താത്തതാണിതെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.