തിരുവനന്തപുരം: വനം മന്ത്രി കെ.രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ചടങ്ങില്‍ എത്തിയ ആളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്. കുളത്തൂപ്പുഴയില്‍ ഇന്നലെ നടന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത് സമ്പർക്കം ഉണ്ടായിട്ടില്ലെങ്കിലും മുൻ കരുതലിന്‍റെ ഭാഗമായാണ് മന്ത്രി നിരീക്ഷണത്തില്‍ പോയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പരിശോധന ഉടൻ നടത്തും.
മന്ത്രി കെ.രാജു സ്വയം നിരീക്ഷണത്തില്‍ - kulathupuzha covid first line treatment centre
കുളത്തൂപ്പുഴയില്‍ ഇന്നലെ നടന്ന ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെന്‍റർ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.