ETV Bharat / state

തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്‌ഷനിലെ ഗോഡൗണിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ല; പരിശോധന കടുപ്പിച്ച് ഫയർ ഫോഴ്‌സും ആരോഗ്യ വിഭാഗവും - തീപിടിത്തം

കിൻഫ്ര പാർക്കിലെ തീപിടിത്തത്തിന് പിന്നാലെ വിവിധ മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ ഗോഡൗണുകളിൽ നടത്തിവരുന്ന പരിശോധനയിൽ പലയിടത്തും സുരക്ഷ ക്രമീകരണങ്ങൾ ഇല്ലെന്ന് കണ്ടെത്തി

Fire force checking  Medical Services Corporation warehouse  health department inspection  fire force inspection  kinfra fire accident  ഫയർ ഫോഴ്‌സ്  ഗോഡൗണിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ല  തിരുവനന്തപുരം ജനറൽ ആശുപത്രി  അഗ്നിശമന സേന  തീപിടിത്തം  സുരക്ഷ ക്രമീകരണങ്ങൾ
സംയുക്ത പരിശോധന
author img

By

Published : May 24, 2023, 5:44 PM IST

തിരുവനന്തപുരം : അഗ്നിശമന സേനയുടെയും ആരോഗ്യ വിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്‌ഷനിലെ ഗോഡൗണിൽ സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. കെട്ടിടത്തിന് അഗ്നിരക്ഷ സേനയുടെ സർട്ടിഫിക്കറ്റുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തുമ്പയിലെ കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്‌ജിത്ത് മരണപ്പെട്ടത്.

ഈ പശ്ചാത്തലത്തിലാണ് ഫയർഫോഴ്‌സും ആരോഗ്യ വിഭാഗവും മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ ഗോഡൗണുകളിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ ജനറൽ ആശുപത്രി ജംഗ്‌ഷന് സമീപമുള്ള ഗോഡൗണിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. എറണാകുളത്തും മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ ഗോഡൗൺ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ ഫയർഫോഴ്‌സ്‌ നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു.

കിൻഫ്രയ്‌ക്കും എൻഒസി ഇല്ല : ചാക്ക യൂണിറ്റിലെ ഫയർമാനായ രഞ്ജിത്ത് മരണപ്പെട്ടതോടെ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ എല്ലാ ഗോഡൗണുകളിലും സുരക്ഷ ഓഡിറ്റ്‌ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. രഞ്ജിത്ത് മരണപ്പെട്ട കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിനും ഫയർഫോഴ്‌സിന്‍റെ എൻ ഒ സി ഉണ്ടായിരുന്നില്ല. തീ കെടുത്താനുള്ള ഉപകരണങ്ങൾ ഒന്നും തന്നെ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

തീപിടിത്തത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം : തീപിടിത്തമുണ്ടായിടത്ത് നേരത്തെ തന്നെ ഫയർഫോഴ്‌സ്‌ പരിശോധന നടത്തുകയും നടപടിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നുവെന്ന് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ ഐ പി എസും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം തീപിടിത്തം അട്ടിമറിയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ ഗോഡൗണിലെ നിരന്തരമായ തീപിടിത്തം ദുരൂഹമാണെന്നും കൊല്ലത്തും തിരുവനന്തപുരത്തും ബ്‌ളീച്ചിംഗ് പൗഡറിൽ നിന്ന് തന്നെ തീ ഉയർന്നത് അവിശ്വസനീയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആക്ഷേപിച്ചിരുന്നു.

കൊവിഡ് കാലത്ത് മരുന്നും മറ്റു മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കാൻ തുടങ്ങിയതിന് ശേഷം തീപിടിത്തം നിരന്തരം സംഭവിക്കുന്നുണ്ട്. രണ്ട് കൊല്ലത്തിനിടെ ഒൻപത് എം ഡിമാരാണ് സ്ഥാപനത്തിൽ മാറി മാറി വന്നത്. സ്ഥാപന നടത്തിപ്പ് ലാഘവത്തോടെ കാണുന്നതുകൊണ്ടാണെന്നും പ്രതിപക്ഷം ആരോപിച്ചു. വലിയ തോതിൽ നടക്കുന്ന അഴിമതി മൂലമാണ് ഉദ്യോഗസ്ഥർ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതെന്നും ഇതിൽ ഗൗരവമായി തന്നെ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ പറഞ്ഞു.

ALSO READ : കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം : ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

മനപ്പൂർവമായ തീപിടിത്തം എന്നാണ് നിലവിലെ അപകടത്തെ കുറിച്ചുള്ള വിശദീകരണമെന്നും കൃത്യമായ സമയത്ത് മരുന്ന് വാങ്ങാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇത് സർക്കാരിൻ്റെ സ്ഥിരം പരിപാടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.