ETV Bharat / state

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എ.വിജയരാഘവന്‍ - എ.വിജയരാഘവന്‍

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവര്‍ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എ.വിജയരാഘവന്‍

ldf convenor against governor arif muhammad khan  arif muhammad khan  എ.വിജയരാഘവന്‍  ആരിഫ് മുഹമ്മദ് ഖാൻ
എ.വിജയരാഘവന്‍
author img

By

Published : Jan 16, 2020, 6:09 PM IST

തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനു പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായാണ് ഗവര്‍ണർ പ്രവര്‍ത്തിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവര്‍ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതെന്നും സര്‍ക്കാരിന്‍റെ ചുമതല നിര്‍വഹിക്കാന്‍ സഹായകമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

Intro:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഭരണ ഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനു പകരം രാഷ്ട്രീയ ഇഷ്്ടാനിഷ്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നിലപാട് വിചിത്രമാണ്. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ഇതു വിസ്മരിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവവര്‍ണര്‍ അധപതിക്കുന്നത് അംഗീകരിക്കാനാകില്ല.ഇത്തരത്തിലുള്ള ഒരു സമീപനം മുന്‍പ് ഒരു ഗവര്‍ണറും സ്വീകരിച്ചിട്ടില്ല. ഇത്രയും പ്രകോടപന പരമായ സമീപനം സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും പക്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അടിയന്തിര സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ സഹായകമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Body:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഭരണ ഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനു പകരം രാഷ്ട്രീയ ഇഷ്്ടാനിഷ്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നിലപാട് വിചിത്രമാണ്. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ഇതു വിസ്മരിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവവര്‍ണര്‍ അധപതിക്കുന്നത് അംഗീകരിക്കാനാകില്ല.ഇത്തരത്തിലുള്ള ഒരു സമീപനം മുന്‍പ് ഒരു ഗവര്‍ണറും സ്വീകരിച്ചിട്ടില്ല. ഇത്രയും പ്രകോടപന പരമായ സമീപനം സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും പക്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അടിയന്തിര സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ സഹായകമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.