തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആര്‍ടിസി ശമ്പളവിതരണം ഇന്ന് പൂര്‍ത്തിയാകും. ഈ മാസം ശമ്പള വിതരണത്തിന് സര്‍ക്കാര്‍ സഹായിക്കാമെന്നേറ്റതോടെയാണ് ഓവര്‍ഡ്രാഫ്റ്റ് എടുത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ശമ്പളവിതരണം ഭാഗികമായി ആരംഭിച്ചത്. നേരത്തെ സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപ ഉപയോഗിച്ച് കഴിഞ്ഞ മാസം എടുത്ത ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്തു.
തുടര്‍ന്ന് 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ഇപ്പോള്‍ ശമ്പളം വിതരണം ചെയ്യുന്നത്. ആദ്യം ഡ്രൈവര്‍, കണ്ടക്ട്രര്‍ എന്നിവര്‍ക്കാണ് ശമ്പളം നല്‍കുന്നത്. ഇവര്‍ക്ക് മാത്രമായി 53 കോടി രൂപയാണ് വേണ്ടത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ച 20 കോടി കൂടി അക്കൗണ്ടിലെത്തുന്നതോടെ ബാക്കി ജീവനക്കാര്‍ക്കും ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നത്.
എല്ലാ മാസവും ശമ്പള വിതരണത്തിന് സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മനേജ്‌മെന്‍റിനെ അറിയിച്ചിട്ടുണ്ട്. ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഗതാഗതമവകുപ്പിന് നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ പ്രശ്‌ന പരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച നടത്തും. കഴിഞ്ഞ മാസം 164. 71 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. ചെവല് 251. 21 കോടിയും. അധികം കണ്ടെത്തേണ്ടത് 86.5 കോടി. വരവും ചെലവും തമ്മിലുള്ള ഈ അന്തരം ഇല്ലാതായാല്‍ മാത്രമേ കെഎസ്ആര്‍ടിയിലെ ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരം സാധ്യമാകൂ.
Also Read 'കെ.എസ്.ആർ.ടി.സിക്ക് എന്നും ശമ്പളം നൽകാനാവില്ല': ഗതാഗത മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി