ETV Bharat / state

കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ

author img

By

Published : Jan 2, 2021, 3:50 PM IST

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

KSRTC concession counters from Monday  വിദ്യാർഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ  കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ  കെഎസ്ആർടിസി
വിദ്യാർഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറന്നതോടെ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലും കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം അധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നത്.

സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് കോളജുകളിലെ വിദ്യാർഥികൾക്ക് മുൻവർഷങ്ങളിലേത് പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.