തിരുവനന്തപുരം: അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. കാട്ടാക്കട ,നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ, വെള്ളറട ഗ്രാമീണ ബാങ്ക്, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ അടച്ചു. 350 ലധികം പേർ നിരീക്ഷണത്തിലായി. അതിർത്തി ഗ്രാമവും, കണ്ടെയ്ൻമെന്‍റ് സോണായതോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും കുഞ്ഞിനും കൊവിഡ് സ്വീകരിച്ചതോടെയാണ് കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. നൂറ്റി അമ്പതോളം പേർ ഇവിടെ നിരീക്ഷണത്തിലാണ്.
അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക വർധിക്കുന്നു - നെയ്യാറ്റിൻകര
കാട്ടാക്കട ,നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ, വെള്ളറട ഗ്രാമീണ ബാങ്ക്, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ അടച്ചു