തിരുവനന്തപുരം: രാജ്യവ്യാപകമായി കർഷക രോഷമുയർന്ന കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ബദൽ നിയമ സാധ്യത തേടാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ബദൽ നിയമനിർമാണത്തിന് സാധ്യതകൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ പ്രയോഗിക നിയമവശങ്ങൾ പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കൃഷിവകുപ്പാണ് ഉപസമിതിയെ നിയോഗിക്കുക. കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കും. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കുക. ഇതിനായി ഈ മാസം 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.