ETV Bharat / state

വിധിയെഴുതാൻ കേരളം തയ്യാർ: പോരാട്ടച്ചൂടിലും പ്രതീക്ഷയോടെ മുന്നണികൾ

ഏപ്രില്‍ ആറിന് ഒരു ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ജനം എന്താണ് മനസില്‍ കാണുന്നത് എന്നറിയാൻ മെയ് രണ്ട് വരെ കാത്തിരിക്കണം. പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ നേമം മുതല്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം വരെയുള്ള 40 മണ്ഡലങ്ങളാണ് പ്രവചനത്തിന് അതീതമായ മത്സരം നേരിടുന്നത്.

kerala-election-special-only-hours-to-go-to-the-polling-booth-in-kerala
വിധിയെഴുതാൻ കേരളം തയ്യാർ: പോരാട്ടച്ചൂടിലും പ്രതീക്ഷയോടെ മുന്നണികൾ
author img

By

Published : Apr 4, 2021, 4:37 PM IST

ന്ത്യയില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരിക്കുന്ന ഒരേ ഒരു സംസ്ഥാനം. 140 മണ്ഡലങ്ങൾ. ഭരണം ലഭിക്കാൻ 71 സീറ്റുകൾ വേണം. നാല് ദശാബ്ദങ്ങളായി മാറി മാറി വരുന്ന എല്‍ഡിഎഫ്(ഇടതുപക്ഷ ജനാധിപത്യ മുന്നണി) അല്ലെങ്കില്‍ യുഡിഎഫ് (ഐക്യ ജനാധിപത്യമുന്നണി ഭരണമാണ് കേരളത്തില്‍ സംഭവിക്കുന്നത്. പത്ത് വർഷമായി ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണിയും കേരളത്തില്‍ സജീവമാണ്. ഒരു പാർട്ടിക്ക് മാത്രം കേവല ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ ഇല്ല. അതു കൊണ്ടു തന്നെ വിവിധ സ്വഭാവത്തിലുള്ള പാർട്ടികൾ ഉൾപ്പെടുന്ന മുന്നണികളായാണ് എല്‍ഡിഎഫും യുഡിഎഫും എൻഡിഎയും കേരളത്തില്‍ ജനവിധി തേടുന്നത്. മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മുന്നണികളും തമ്മില്‍ അതി ശക്തമായ മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. എത്ര മണ്ഡലങ്ങളില്‍ ജയിക്കാൻ കഴിയും എന്നതിനപ്പുറം ഏതെല്ലാം മണ്ഡലങ്ങളില്‍ ഇടതുവലതു മുന്നണി സ്ഥാനാർഥികളുടെ തോല്‍വിക്ക് കാരണമാകുന്ന രീതിയില്‍ വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിയും എന്ന നിലയിലാണ് ഇപ്പോൾ എൻഡിഎയുടെ പ്രചാരണം. തുടർഭരണം ഉറപ്പാണെന്ന തരത്തില്‍ എല്‍ഡിഎഫും അധികാരത്തില്‍ തിരിച്ചെത്തമെന്ന പ്രതീക്ഷയില്‍ സർക്കാരിന് എതിരെ അതിശക്തമായ ആരോപണങ്ങളുമായി യുഡിഎഫും പ്രചാരണം നടത്തിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് നടന്ന അഭിപ്രായ സർവേകൾ പ്രകാരം ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞയുടൻ പതിവുപോലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തില്‍ സജീവമായിരുന്നു. യുഡിഎഫും എൻഡിഎയും പതിവുതെറ്റിച്ചില്ല. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ വർഷങ്ങളില്‍ ഭരണ വിരുദ്ധ വികാരം അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സർക്കാരിന് എതിരെ ഓരോ ദിവസവും പുതിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് മുഖ്യപ്രതിപക്ഷമായ യുഡിഎഫ് ശ്രമിച്ചത്. " നാട് നന്നാകാൻ യുഡിഎഫ്" എന്ന മറു മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശനം, സ്വർണക്കടത്ത്, ആഴക്കടല്‍ മത്സ്യബന്ധന വിവാദം, ഇരട്ടവോട്ട്, അദാനി ഗ്രൂപ്പുമായി കെഎസ്ഇബിക്ക് കരാർ നല്‍കിയെന്ന ആരോപണം തുടങ്ങിയ വിവാദങ്ങൾ അവസാന ദിവസങ്ങളില്‍ പ്രതിപക്ഷം കൊഴുപ്പിച്ചു. അതു കൊണ്ട് തന്നെ സർക്കാർ മറ്റ് വിഷയങ്ങളിലേക്ക് പോകാതെ അവർ നടത്തിയ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടർമാരില്‍ എത്തിക്കാൻ പരമാവധി ശ്രമിച്ചു. "ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് തുടർഭരണം" എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലും വികസനവും ജനക്ഷേമവും എല്‍ഡിഎഫ് തുടർച്ചയായി ആവർത്തിച്ചു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനം, വിശ്വാസ സംരക്ഷണം, കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ അടക്കമുള്ള വിഷയങ്ങളിലാണ് എൻഡിഎ ശ്രദ്ധ കേന്ദ്രീകരിച്ചത്. "പുതിയ കേരളം മോദിക്കൊപ്പം" എന്ന എൻഡിഎ മുദ്രാവാക്യത്തിനും കേരളത്തില്‍ വലിയ പിന്തുണ ലഭിച്ചു. ഇവയില്‍ ഏതാണ് ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചത് എന്നതാണ് വോട്ടെടുപ്പില്‍ പ്രതിഫലിക്കുക.

പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ നേമം മുതല്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം വരെയുള്ള 40 മണ്ഡലങ്ങളാണ് പ്രവചനത്തിന് അതീതമായ മത്സരം നേരിടുന്നത്. മൂന്ന് മുന്നണികളുടെ നേതാക്കൻമാരും പ്രവർത്തകരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി ബിജെപി ദേശീയ അധ്യക്ഷൻ മുതല്‍ ഒരു ഡസനോളം കേന്ദ്രമന്ത്രിമാരാണ് എൻഡിഎയ്ക്ക് വേണ്ടി കേരളത്തില്‍ റോഡ് ഷോ മുതല്‍ പൊതുസമ്മേളനത്തില്‍ വരെ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രചാരണം നയിച്ചത്.

2016ല്‍ 140 ല്‍ 91 സീറ്റുമായി അധികാരം നേടിയ എല്‍ഡിഎഫ് ഇക്കുറി ഭരണം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്. വടക്കൻ കേരളത്തില്‍ പതിവുപോലെ ആധിപത്യം നിലനിർത്തിയും മധ്യകേരളത്തില്‍ ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന്‍റെ സഹായത്തോടെ കൂടുതല്‍ സീറ്റുകൾ നേടിയും തെക്കൻ കേരളത്തില്‍ വലിയ നഷ്ടമില്ലാതെയും ജയിച്ചു കയറാമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. എന്നാല്‍ തെക്കൻ കേരളത്തില്‍ 2016ലെ സ്ഥിതിയില്‍ നിന്ന് വളരെയധികം മുന്നോട്ടു പോയി കൂടുതല്‍ സീറ്റുകൾ നേടാമെന്നും മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ നിലനിർത്താമെന്നും യുഡിഎഫ് കരുതുന്നു. വടക്കൻ കേരളത്തിനൊപ്പം കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിലേക്ക് കടക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തില്‍ ഏറ്റവുമധികം വോട്ടു വിഹിതം വർധിപ്പിച്ച രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ സീറ്റ് നില വർധിപ്പിക്കാനും വോട്ട് വിഹിതം വർധിപ്പിക്കാനും ബിജെപി നടത്തുന്ന ശ്രമം രണ്ട് മുന്നണികൾക്കും തിരിച്ചടിയാകും. വോട്ട് ചോർച്ച എന്ന ആരോപണം മറികടക്കാൻ ബിജെപി ശ്രമിച്ചാല്‍ അത് ആരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടറിയാം. ഏപ്രില്‍ ആറിന് ഒരു ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ജനം എന്താണ് മനസില്‍ കാണുന്നത് എന്നറിയാൻ മെയ് രണ്ട് വരെ കാത്തിരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.