ETV Bharat / state

35,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ - കൊവിഡ് കേരള

covid Braking  kerala covid updates  കൊവിഡ് കേരള  കൊവിഡ് കണക്കുകൾ

author img

By

Published : Apr 28, 2021, 5:36 PM IST

Updated : Apr 28, 2021, 10:44 PM IST

16:50 April 28

35013 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 41 മരണം

35,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 35013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  25.34 ആണ്. 41 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.   ഇതോടെ ആകെ മരണം  5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 15,505 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം  2,66,646  ആയി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 5287, കോഴിക്കോട്- 4317, തൃശൂര്‍- 4107, മലപ്പുറം- 3684, തിരുവനന്തപുരം- 3210, കോട്ടയം- 2917, ആലപ്പുഴ- 2235, പാലക്കാട്- 1920, കണ്ണൂര്‍- 1857, കൊല്ലം- 1422, ഇടുക്കി- 1251, പത്തനംതിട്ട- 1202, കാസര്‍കോട്- 872, വയനാട്- 732 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം- 5204, കോഴിക്കോട്- 4190, തൃശൂര്‍- 4060, മലപ്പുറം- 3549, തിരുവനന്തപുരം- 2807, കോട്ടയം- 2698, ആലപ്പുഴ- 2226, പാലക്കാട്- 835, കണ്ണൂര്‍- 1667, കൊല്ലം- 1401, ഇടുക്കി- 1170, പത്തനംതിട്ട- 1136, കാസര്‍കോട്- 828, വയനാട്- 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 29, തൃശൂര്‍- 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം- 9, വയനാട്- 7, പത്തനംതിട്ട- 5, കോട്ടയം- 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം രണ്ടുവീതം ഇടുക്കി- 1 

രോഗമുക്തരായവർ

തിരുവനന്തപുരം- 1154, കൊല്ലം- 1741, പത്തനംതിട്ട- 688, ആലപ്പുഴ- 697, കോട്ടയം- 4285, ഇടുക്കി- 210, എറണാകുളം- 1012, തൃശൂര്‍- 1152, പാലക്കാട്- 517, മലപ്പുറം 721, കോഴിക്കോട്- 1487, വയനാട്- 278, കണ്ണൂര്‍- 741, കാസര്‍കോട്- 822 .  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,51,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,28,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 22,726 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4436 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Apr 28, 2021, 10:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.