ETV Bharat / state

കൈവിട്ട് കൊവിഡ്; സംസ്ഥാനത്ത് ജനുവരിയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത് 8 ലക്ഷം കേസുകള്‍ - kerala latest news

ജനുവരിയോടെ പതിനായിരം കടന്ന കൊവിഡ് രോഗികളുടെ എണ്ണം 10 ദിവസം കൊണ്ട് തന്നെ അരലക്ഷം കടന്നു

kerala covid update  സംസ്ഥാനത്ത് കൊവിഡ് വ്യാപനം  കേരളത്തിലെ കൊവിഡ് കണക്കുകള്‍  covid today  kerala latest news  ജില്ലകളിലെ രോഗബാധ
ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം
author img

By

Published : Feb 1, 2022, 1:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയില്‍ നടന്നത് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള കൊവിഡ് വ്യാപനം. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത് സംസ്ഥാനത്ത് രണ്ട് വർഷം പിന്നിടുമ്പോഴും കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. 2022 ജനുവരി ഒന്ന് മുതല്‍ 31 വരെ 778492 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നതും ജനുവരിയിൽ തന്നെ. ജനുവരി ഒന്നിന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 2435 കൊവിഡ് കേസുകളായിരുന്നു. എന്നാല്‍ മലയാളികള്‍ ക്രിസ്തുമസും പതുവത്സരവും ആഘോഷമാക്കിയതോടെ രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. ഒപ്പം ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിതീവ്രവ്യാപന ശേഷിയയതോടെ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയർന്നു.

ALSO READ ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി

ജനുവരിയോടെ പതിനായിരം കടന്ന കൊവിഡ് രോഗികളുടെ എണ്ണം 10 ദിവസം കൊണ്ട് തന്നെ അരലക്ഷം കടന്നു. അതി തീവ്രവ്യാപനത്തിന്‍റെ തോത് വ്യക്തമാക്കുന്നതാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലെ ഈ വര്‍ദ്ധനവ്. കൊവിഡ് ബാധിതരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതാണ് കേരളത്തിന് ആശ്വാസം നല്‍കുന്ന ഏക ഘടകം.

നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3,57,552 ആണ്. അതില്‍ 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനുവരി 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 3,11,418 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

മരണ നിരക്കും കുറവാണ്. പുതിയതായി റിപ്പോർട്ട് ചെയ്യതത് 10 മരണങ്ങളാണ്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി. രോഗവ്യാപനം ഫെബ്രുവരി ആദ്യവാരം വരെ രൂക്ഷമായി തുടരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും രോഗവ്യപനം വര്‍ദ്ധിച്ച രീതിയിലാണ്. നേരത്തെ രൂക്ഷമായ കൊവിഡ് വ്യാപനമുണ്ടായ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് കൊവിഡ് കര്‍മ്മ പദ്ധതിയിലെ സിന്‍ഡ്രോമിക് മാനേജ്‌മെന്‍റാണ് നടപ്പാക്കിയിരിക്കുന്നത്.

രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കുകയാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ കണക്കുകള്‍ കൃത്യമല്ല. എറണാകുളത്ത് അതിതീവ്രവ്യപനം തുടരുകയാണ്. 70958 ആക്ടീവ് കേസുകളാണ് എറണാകുളത്തുള്ളത്. തൃശ്ശൂര്‍,കൊല്ലം,കോഴിക്കോട് ജില്ലകളില്‍ മുപ്പതിനായിരത്തിന് മുകളിലാണ് ആക്‌ടീവ് കേസുകളുടെ എണ്ണം. രാജ്യത്ത് തന്നെ കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറയുന്നുണ്ട്.

ഇത് സംസ്ഥാനത്തേയും കണക്കുകളില്‍ ഫെബ്രുവരിയോടെ പ്രതിഫലിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. വാക്‌സിനേഷനില്‍ മുന്നോട്ട് പോയതും കേരളത്തിന് ആശ്വാസമാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയായ 2,68,10,928ല്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിൻ സംസ്ഥാനത്ത് വിതരണം ചെയ്‌തു കഴിഞ്ഞു. 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.

15 മുതല്‍ 17 വയസുവരെയുള്ള 71 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ്.

ALSO READ രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.