തിരുവനന്തപുരം: സംസ്ഥാനത്ത് 4,581 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. ചികിത്സയിലായിരുന്ന 6,684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 74,802 പേരാണ് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,963 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1869 ആയി.
കൊവിഡ് ബാധിച്ച് മരിച്ചവർ:
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശി സരോജിനി (64), നന്നാട്ടുകാവ് സ്വദേശി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:
കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍കോട് 62 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പർക്ക രോഗികളുടെ കണക്ക്:
കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂര്‍ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂര്‍ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസര്‍കോട് 59 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ:
തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂര്‍ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂര്‍ 336, കാസര്‍കോട് 117 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
10 പുതിയ ഹോട്ട് സ്‌പോട്ടുകൾ:
പാലക്കാട് പെരുവെമ്പ് (കണ്ടെയിൻമെന്‍റ് സോണ്‍ വാര്‍ഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂര്‍ (8), മലപ്പുറം വെട്ടം (സബ് വാര്‍ഡ് 9), തിരൂര്‍ മുനിസിപ്പാലിറ്റി (4, 7, 27), ഇടുക്കി പുരപ്പുഴ (1, 4, 13), ഇടുക്കി മണ്ണാര്‍ക്കാട് (11, 12), കൊല്ലം കരിപ്ര (1), പത്തനാപുരം (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകൾ 606 ആയി.