തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മഴയില്‍ കുതിര്‍ന്നു. മഞ്ചേശ്വരം ഒഴികെ എല്ലായിടത്തും ശക്തമായ മഴയാണ്. മഴ വോട്ടര്‍മാരെ സാരമായി ബാധിച്ചു. ഉച്ചവരെ പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 12മണിക്ക് ശേഷം പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഉച്ചക്ക് ശേഷം ശക്തമായ ഇടിയും മഴയുമുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് നാൽപത്തിരണ്ടാം ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നബീസയെന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
21.10.2019
7.30 PM
- ഏറ്റവും ഉയർന്ന പോളിങ് ശതമാനം അരൂർ മണ്ഡലത്തിൽ
- ഏറ്റവും കുറവ് പോളിങ് ശതമാനം എറണാകുളം മണ്ഡലത്തിൽ
- എറണാകുളം 57.52 %
- മഞ്ചേശ്വരം 74.42 %
- കോന്നി 70 %
- അരൂര്‍ 80.14 %
- വട്ടിയൂര്‍ക്കാവ് 62.11 %
6.00 PM
- പോളിങ് സമയം അവസാനിച്ചു.
- ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപെടുത്താം
5.30PM
- പോളിങ് അവസാന മണിക്കൂറിൽ.
- വട്ടിയൂർക്കാവ് - 60.47, കോന്നി - 64.21, അരൂർ - 75.66, എറണാകുളം - 52.19, മഞ്ചേശ്വരം 67.22 എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു.
5PM
- വോട്ടെടുപ്പ് സമയം നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ.
- 6 മണി വരെ ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാം.
4.50 PM
- വട്ടിയൂർക്കാവ് - 56.34, കോന്നി - 63.25, അരൂർ - 68.66, എറണാകുളം - 47.19, മഞ്ചേശ്വരം 62.64 എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു.
4.30PM
- സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.
- കോന്നി - 63.64%, എറണാകുളം - 46.36% എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു
03.49PM
- വട്ടിയൂർക്കാവിൽ ഇതുവരെ 51.06% പോളിങ് രേഖപ്പെടുത്തി.
03.30PM
- കോന്നി - 58.52%, എറണാകുളം - 40.36%, മഞ്ചേശ്വരം - 55.53% എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു
03.06 PM
- കോന്നി - 52.80% , അരൂർ - 53.52%, വട്ടിയൂർക്കാവ് 45.31%, എറണാകുളം 33.60%, മഞ്ചേശ്വരം - 49.43% എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു
- കള്ളവോട്ടാരോപണത്തിൽ അറസ്റ്റിലായ നബീസയെ ജാമ്യത്തിൽ വിട്ടു.
02.50 PM
- നടന്നത് കള്ളവോട്ട് ശ്രമമല്ലെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ
- ആരോപിതയായ നബീസയുടെ അറസ്റ്റ് അനാവശ്യം
02.40 PM
- മഞ്ചേശ്വരം 49.43%, എറണാകുളം 33.60% എന്നിങ്ങനെ പോളിങ് ഉയരുന്നു
02.00 PM
- മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
- പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി
01.41 PM
- മഞ്ചേശ്വരത്ത് നാൽപത്തിരണ്ടാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം
- യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
01.35 PM
- വട്ടിയൂർക്കാവ് - 39.08% അരൂർ - 45.1% മഞ്ചേശ്വരം - 42.%, കോന്നി - 45.01% എറണാകുളം - 20.7% എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു
01.10 PM
- എറണാകുളത്ത് മാറ്റി സ്ഥാപിച്ചത് 11 പോളിങ് ബൂത്തുകൾ
01.05 PM
- വട്ടിയൂർക്കാവ് - 3.4% അരൂർ - 36.6% മഞ്ചേശ്വരം - 34.3%, കോന്നി - 36.6% എറണാകുളം - 20.7% എന്നിങ്ങനെ പോളിങ് പുരോഗമിക്കുന്നു
12.25 PM
- അരൂർ -35.65%, മഞ്ചേശ്വരം - 34.37%, കോന്നി- 35.07%, വട്ടിയൂർകാവ്- 30.03%, എറണാകുളം - 16.30% എന്നിങ്ങനെ പോളിങ് തുടരുന്നു
12.15 PM
- വോട്ടിങ് ശതമാനം കുറഞ്ഞെന്ന അഭിപ്രായമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
11.55 AM
- അരൂരിൽ വൈദ്യുതി തടസം നേരിട്ട ബൂത്തുകളിൽ ജനറേറ്റർ സംവിധാനം ഒരുക്കി
- പോളിങ് 28.10% ശതമാനം
- മഞ്ചേശ്വരം - 27.66%, കോന്നി- 27.51%, വട്ടിയൂർകാവ്- 24.69%, എറണാകുളം -13.88% പോളിങ് രേഖപ്പെടുത്തി
11.50 AM
- എറണാകുളത്ത് മഴക്ക് നേരിയ ശമനം
- കൂടുതൽ വോട്ടർമാർ ബൂത്തുകളിലേക്ക്
- പത്തനംതിട്ടയിൽ വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് കലക്ടർ പിബി നൂഹ്
- ബൂത്തുകളിലെ വൈദ്യുതി തകരാർ ഉടൻ പരിഹരിക്കാൻ സാധിച്ചുവെന്നും കലക്ടർ
- തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
11.44 AM
- വോട്ടുകള്‍ മഴയില്‍ ഒലിച്ചു പോവുകയില്ലെന്ന് ചലച്ചിത്രതാരം മണിയന്‍ പിള്ള രാജു
- ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുക തന്നെ ചെയ്യുമെന്നും താരം
11.30 AM
- സംസ്ഥാനത്തെ കനത്ത മഴയിലും പോളിങ് പുരോഗമിക്കുന്നു
- മഞ്ചേശ്വരം -27.23% എറണാകുളം - 13.88 അരൂർ - 20.34% കോന്നി - 26.96 % വട്ടിയൂർക്കാവ് - 22.2%
11.10 AM
- എറണാകുളത്ത് വോട്ടെടുപ്പ് സുഗമമായി മുന്നോട്ടു പോകുമെന്ന് കലക്ടർ
11.08 AM
- കോന്നിയിൽ ഭിന്ന ശേഷിക്കാരായ 158 പേർ വോട്ട് ചെയ്തു
- പോളിങ് 7.8 ശതമാനമായി ഉയർന്നു
11.05 AM
- മഞ്ചേശ്വരത്ത് പോളിങ് 20 ശതമാനം കടന്നു
- വട്ടിയൂർകാവിൽ പോളിങ് 15.33 ശതമാനമായി ഉയർന്നു
- എറണാകുളം മണ്ഡലത്തിൽ ഇതുവരെ 8.8 ശതമാനം പോളിങ്
10.55 AM
- എറണാകുളം ജില്ലാ കലക്‌ടർ എസ്. സുഹാസ് വോട്ട് രേഖപ്പെടുത്തി
- കൊച്ചിയിൽ 10 ബൂത്തുകൾ പുനഃക്രമീകരിച്ചു
10.48 AM
- എറണാകുളത്ത് വോട്ടെടുപ്പ് മാറ്റണമെന്ന് രാഷ്ട്രീയ കക്ഷികൾ
- സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കമ്മിഷൻ
10.42 AM
- സാഹചര്യം വിലയിരുത്തണമെന്ന് ശ്രീധരൻ പിള്ള
- ഏത് സാഹചര്യത്തേയും നേരിടാൻ ബിജെപി തയ്യാർ
- തെരഞ്ഞെടുപ്പ് വഷളായ സ്ഥിതിയെന്നും പിള്ള
10.35 AM
- കൊച്ചി നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം
10.31 AM
- അരൂരിൽ വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിച്ചു
- വിദഗ്‌ധ സംഘം പരിശോധന തടത്തി
- തകരാർ മൂലം പലയിടത്തും വോട്ടിങ് നിർത്തി വച്ചിരിക്കുകയായിരുന്നു
10.26 AM
- തിരുവനന്തപുരത്ത് ജവഹർ നഗറിലെ മാതൃകാ പോളിങ് ബൂത്തിൽ ഒരാൾ കുഴഞ്ഞു വീണു
10.12 AM
- കോന്നിയിൽ 11.82 ശതമാനം പോളിങ് രേഖപ്പെടുത്തി
- മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ വോട്ട് ചെയ്തു
- എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവക്കണമെന്ന് ബിജെപി
10.05 AM
- കൊച്ചിയിൽ വ്യാപകമായ വെള്ളക്കെട്ട്
- എറണാകുളത്ത് കലക്ടറോട് റിപ്പോർട്ട് തേടി
10.00 AM
- 70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് വി ഡി സതീശൻ
- ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം
- തെരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ തീരുമാനമെടുക്കണം
9.55 AM
- മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും കനത്ത മഴ
9.50 AM
- വട്ടിയൂർകാവിൽ പോളിങ് 10.38 ശതമാനമായി ഉയർന്നു
9.48 AM
- കോന്നിയിൽ ഇരുപത്തിയഞ്ചോളം ബൂത്തുകളിൽ വൈദ്യുതി മുടങ്ങി
9.38 AM
- അയ്യപ്പൻകാവിൽ ബൂത്ത് മാറ്റി സ്ഥാപിച്ചു
9.35 AM
- ആവശ്യമെങ്കിൽ റീപോളിങ് നടത്തുമെന്ന് മീണ
- എറണാകുളത്ത് സ്ഥിതഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ കലക്ടർ
9.33 AM
- കോന്നിയിൽ വെള്ളക്കെട്ട്
- തെരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ വൈദ്യുതി തടസപ്പെട്ടു
9.30 AM
- അരൂരിൽ പലയിടത്തും വോട്ടിങ് തകരാറിലായി
- ചില ബൂത്തുകളിൽ വോട്ടിങ് തടസപ്പെട്ടു
9.27 AM
- പോളിങ്ങിനെ സാരമായി ബാധിച്ചു
- വോട്ടർമാർക്ക് പോളിങ് ബൂത്തിലേക്ക് എത്താനാകുന്നില്ല
- ഒരു വഴിയുമില്ലെങ്കിൽ വോട്ടെടുപ്പ് മാറ്റി വക്കുമെന്ന് ടിക്കാറാം മീണ
9.24 AM
- എറണാകുളത്ത് അടിയന്തര യോഗം ചേരുന്നു
9:19 AM
- കോന്നിയിലും വട്ടിയൂർക്കാവിലും കനത്ത മഴ
- മഞ്ചേശ്വരത്ത് മികച്ച പോളിങ്
- വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ സമയം നീട്ടി നൽകുമെന്ന് മീണ
9:11 AM
- എറണാകുളം വെള്ളക്കെട്ട്
- ആറിടത്ത് ബൂത്തുകൾ മാറ്റി സ്ഥാപിച്ചു
- പോളിങ് മന്ദഗതിയിൽ
9.00 AM
- വട്ടിയൂർക്കാവിൽ 9.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
8.30AM
- എറണാകുളത്ത് കനത്ത മഴ
- എറണാകുളം കലക്ടറോട് വിശദീകരണം തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- കനത്ത മഴ തുടര്‍ന്നാല്‍ വോട്ടെടുപ്പ് മാറ്റി വെക്കേണ്ടി വരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍