ETV Bharat / state

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; അങ്കത്തിനൊരുങ്ങി മുന്നണികള്‍

ഉപതെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. സ്ഥാനാര്‍ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും താല്‍കാലിക വിട

ഉപതെരഞ്ഞെടുപ്പ്
author img

By

Published : Sep 30, 2019, 7:11 PM IST

Updated : Sep 30, 2019, 8:09 PM IST

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്ന അഞ്ച് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഈ ഉപതെരഞ്ഞെടുപ്പ് ഭരണ സംവിധാനത്തെ കാര്യമായി ബാധിക്കില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലെന്ന നിലയിലാണ് മൂന്ന് മുന്നണികളും കാണുന്നത്. ശബരിമല വിഷയം യു.ഡി.എഫും എന്‍.ഡി.എയേയും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുമ്പോള്‍ എല്‍.ഡി.എഫ് ഭരണ നേട്ടങ്ങള്‍ വോട്ടായി മാറ്റാമെന്ന പ്രതീക്ഷയിലാണ്.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക് പോവുക. 24ന് ഫലം പുറത്തുവരുമ്പോള്‍ പാലാ ആവര്‍ത്തിക്കില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫും നിയമസഭയില്‍ ഒരു സീറ്റ് കൂടിയെങ്കിലും വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ എൻ.ഡി.എയേയും അരൂരിനോടൊപ്പം മറ്റ് നാല് സീറ്റുകള്‍ കൂടി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവ്; പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്, നിലനിര്‍ത്താന്‍ യു.ഡി.എഫ്, വിജയപ്രതീക്ഷയില്‍ എന്‍.ഡി.എ

വട്ടിയൂര്‍ക്കാവ് മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിനാവും വേദിയാവുക. മൂന്ന് മുന്നണികളിലും ആദ്യം മുതല്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. തിരുവനന്തപുരം നോർത്തായിരുന്ന മണ്ഡലം വട്ടിയൂ‌ർക്കാവായ ശേഷം 2011ലും 2016ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കെ. മുരളീധരൻ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. അതിനാൽ മുരളീധരനെപ്പോലെ വ്യക്തിപ്രഭാവമുള്ള സ്ഥാനാർഥിയിലൂടെ സീറ്റ് നിലനിറുത്തുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് അനിവാര്യം മാത്രമല്ല അഭിമാന പ്രശ്നം കൂടിയാണ്. മുൻ എം.പി കെ പീതാംബരക്കുറുപ്പിനെ വട്ടിയൂര്‍ക്കാവില്‍ മത്സരത്തിനിറക്കണമെന്ന കെ മുരളീധരന്‍റെ ആവശ്യത്തെ മറികടന്നാണ് കെ മോഹൻകുമാറിനെ കെ.പി.സി.സി സ്ഥാനാര്‍ഥിയാക്കുന്നത്. പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം പീതാംബരക്കുറുപ്പിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ സമ്മര്‍ദത്തിലായ കെ.പി.സി.സിക്ക് മുരളീധരനെ അനുനയിപ്പിച്ച് മോഹൻകുമാറിന് സീറ്റ് നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. അതേസമയം എല്‍.ഡിഎഫ് തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്തിനെയാണ് രംഗത്തിറക്കിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് പ്രശാന്തിന്‍റെ പേര് സിപിഎം യോഗത്തില്‍ നിര്‍ദേശിച്ചത്. യുവാക്കൾക്കിടയിലുളള പ്രശാന്തിന്‍റെ ജനപിന്തുണയാണ് സിപിഎം സംസ്ഥാന നേതൃത്വം പ്രശാന്തില്‍ കണ്ട ഏറ്റവും വലിയ ഗുണം. അവിടെയും ജില്ലാ നേതൃത്വത്തിനള്ളില്‍ പ്രശാന്ത് വേണ്ടെന്ന നിലപാടിലുള്ളവര്‍ ഉണ്ടായിരുന്നു. ഏറെ വൈകിയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളും തന്നെയാണ് അതിന് കാരണം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെയാകും മത്സരിക്കുകയെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. കുമ്മനത്തിന് വേണ്ടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രചാരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം ലഭിച്ചു. ഒടുവില്‍ കുമ്മനത്തിന്‍റെ പേര് തള്ളി ബിജെപിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം അറിയിച്ചു. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് കുമ്മനം തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചു. മൂന്ന് മുന്നണികളും കണ്‍വെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കോന്നി; മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫ്, പിടിച്ചെടുക്കാന്‍ എൻ.ഡി.എ

കോന്നിയില്‍ കെ.യു ജനീഷ്‌കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യുവനേതാക്കളെ രംഗത്തിറക്കി പുത്തൻ പരീക്ഷണം നടത്തുന്ന എല്‍.ഡി.എഫിന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജനീഷ് കുമാറിന്‍റെ പേരിലേക്ക് എത്താൻ വലിയ താമസമുണ്ടായില്ല. എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ 'സ്വന്തം മണ്ഡല'മായ കോന്നിയില്‍ യു.ഡി.എഫിന് വേണ്ടി രംഗത്തത്തിറങ്ങുക ആര് എന്നത് പാര്‍ട്ടിക്കുള്ളില്‍ ഏറെ ആശയക്കുഴപ്പങ്ങളും പ്രതിസന്ധിയും സൃഷ്ടിച്ചു. പി.മോഹന്‍രാജിന്‍റെ പേര് ഉയര്‍ന്നതോടെ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് രംഗത്തെത്തി. പൊതുസമ്മതനെന്ന നിലയില്‍ റോബിന്‍ പീറ്ററിന്‍റെ പേര് നിര്‍ദേശിച്ച അടൂര്‍ പ്രകാശിന്‍റെ വാക്ക് പാര്‍ട്ടി മുഖവിലക്കെടുത്തില്ല. ഒടുവില്‍ കോന്നിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് റോബിൻ പീറ്റർ തന്നെ വ്യക്തമാക്കി. വിമത സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും ഹൈക്കമാന്‍റ് സ്ഥാനാർഥിയെ അംഗീകരിക്കുമെന്നും അറിയിച്ചു കൊണ്ട് അടൂര്‍ പ്രകാശ് പക്ഷം അയഞ്ഞു. കോന്നിയില്‍ കെ. സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി. സുരേന്ദ്രനിലൂടെ ശബരിമല ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ഒരു സീറ്റ് കൂടി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ

അരൂര്‍; ശക്തമായ മത്സരവുമായി മൂന്ന് മുന്നണികളും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്‍റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂർ. അരൂരില്‍ മനു സി.പുളിക്കലിനെ എൽഡിഎഫ് സ്ഥാനാർഥിയായി നിർദേശിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ നടന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിന്‍റെ ആവർത്തനമായിരുന്നു. ആരിഫില്ലാത്ത അരൂര്‍ യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കും. മോഹന്‍രാജ് കോന്നിയില്‍ സ്ഥാനാര്‍ഥിയായതോടെ എയുടെ കൈവശമുള്ള അരൂര്‍ സീറ്റ് ഐ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് അരൂരിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിയായത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് ഷാനിമോൾക്ക് നറുക്ക് വീഴാൻ കാരണം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി. പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു പ്രകാശ് ബാബു. ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍ നിന്നു സീറ്റ് തിരിച്ചെടുത്താണ് പ്രകാശ് ബാബു സ്ഥാനാര്‍ഥിയാവുന്നു എന്നത് ശ്രദ്ധേയമാണ്.

എറണാകുളം; പുതുമുഖത്തെയിറക്കി എല്‍.ഡി.എഫ്, മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫ്

എറണാകുളത്ത് മണ്ഡലം നിലനിർത്താൻ ഡി.സി.സി പ്രസിഡന്‍റ് ടി.ജെ വിനോദിനെ കളത്തിലിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. അതേസമയം പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രമാണ് എല്‍.ഡി.എഫ് പയറ്റുന്നത്. അതിന്‍റെ ഭാഗമായാണ് ഹൈക്കോടതി അഭിഭാഷകനായ മനു റോയിയെ എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. പൊതുസ്വീകാര്യനായ ഒരാളെന്ന നിലയ്ക്കാണ് എറണാകുളത്ത് മുത്തുവെന്ന സി.ജി രാജഗോപാലിനെ എന്‍.ഡി.എ കളത്തിലിറക്കിയത്.

മഞ്ചേശ്വരം; അസ്വാരസ്യങ്ങളോടെ യു.ഡി.എഫ്, തര്‍ക്കങ്ങള്‍ വോട്ടായി മാറ്റാമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്

എന്‍.ഡി.എക്ക് തലനാഴിരക്കാണ് കഴിഞ്ഞ പ്രാവശ്യം മണ്ഡലം നഷ്ടമായത്. മഞ്ചേശ്വരത്ത് സീറ്റ് നിലനിർത്താനായി യു.ഡി.എഫ് മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്‍റായ എം.സി ഖമറുദ്ദീനെ രംഗത്തിറക്കിയത്. മണ്ഡലത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന മുസ്‍ലിംയൂത്ത് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.ശങ്കർറൈയാണ് പോരിനിറങ്ങുക. സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ സി.എച്ച്.കുഞ്ഞമ്പു ഉൾപ്പെടെയുള്ളവർ ജില്ലാ കമ്മിറ്റിയുടെ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നുവെങ്കിലും മുസ്‍ലിംലീഗിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ മുതലെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇതേ മണ്ഡലത്തിലെ വോട്ടറും ഭാഷാന്യൂനപക്ഷ വിഭാഗക്കാരനുമായ ശങ്കർറൈയെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചത്.‌

ബി.ജെ.പി തങ്ങളുടെ ശക്തി തെളിയിച്ച മണ്ഡലമായ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോള്‍ മികച്ച സ്ഥാനാര്‍ഥിയെ തന്നെ രംഗത്ത് ഇറക്കി പോരാട്ടം കടുപ്പിക്കാന്‍ തീരുമാനിച്ചു. കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പല പേരുകളും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയപ്പോള്‍ നറുക്ക് വീണത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനായിരുന്നു. എന്നാല്‍ ആ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വം നടത്തിയത്. തന്ത്രി സ്ഥാനാര്‍ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചേക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ആശങ്ക പ്രകടിപ്പിച്ചത്. ഒടുവില്‍ പാര്‍ട്ടിയിലുണ്ടായ തര്‍ക്കം കീഴ്ഘടകങ്ങളിലെ അഭിപ്രായം പ്രകടനം മാത്രമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.

Intro:Body:Conclusion:
Last Updated : Sep 30, 2019, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.