തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ജൂലൈയില്‍ അവസാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഓഗസ്റ്റ് ഒന്നു മുതല്‍ സെസ് ഈടാക്കില്ല. സിഎന്‍ജി, എല്‍എന്‍ജി വാറ്റ് നികുതി തമിഴ്നാടിന് തുല്യമായി 5% ആക്കി കുറച്ചു. ഇതിലൂടെ 166 കോടിയുടെ നികുതി നഷ്ടമുണ്ടാകും. നികുതി കുടിശികയുടെ ഒറ്റത്തവണ തീര്‍പ്പാക്കലിനുള്ള ആംനസ്റ്റി പദ്ധതി തുടരുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രളയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രണ്ട് വര്‍ഷം കൊണ്ട് 2,000 കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ട് 2019 ഓഗസ്റ്റിലാണ് സെസ് ഏര്‍പ്പെടുത്തിയത്. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും സെസുണ്ട്.