ETV Bharat / state

ഹയർസെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

ഹയർസെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യത്തിൽ തിങ്കളാഴ്‌ച വിശദീകരണം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് ജുഡീഷ്യൽ കമ്മിഷൻ അംഗം കെ ബൈജുനാഥ്‌ നിർദേശം നൽകി.

കൊവിഡ് വ്യാപനം  ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ  മനുഷ്യാവകാശ കമ്മീഷൻ  വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ  ജുഡീഷ്യൽ കമ്മീഷൻ അംഗം കെ ബൈജുനാഥ്‌  human right commission seek report education dept extend practical exams
ഹയർസെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റാൻ ആവശ്യം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി
author img

By

Published : Apr 22, 2021, 7:06 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 28ന് തുടങ്ങുന്ന ഹയർസെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. തിങ്കളാഴ്‌ച വിശദീകരണം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് ജുഡീഷ്യൽ കമ്മിഷൻ അംഗം കെ ബൈജുനാഥ്‌ നിർദേശം നൽകി.

പരീക്ഷ മാറ്റിവക്കണം എന്നാണ് വിദ്യാർഥികളുടെ ആവശ്യം. സയൻസ് കൊമേഴ്‌സ്, വിഷയങ്ങൾക്ക് പ്രാക്‌ടിക്കൽ പരീക്ഷയുണ്ട്. പതിവായുള്ള പ്രാക്‌ടിക്കൽ പരീക്ഷക്ക് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷ നടക്കാനുണ്ട്. പരിമിത സൗകര്യം ഉള്ള സ്‌കൂളുകളിൽ കൊവിഡ് വ്യാപന സാധ്യതക്ക് കാരണമാകും എന്നാണ് പരാതി. മാർച്ചിൽ നടക്കേണ്ട എഴുത്തുപരീക്ഷ ഏപ്രിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്. പിഎസ്‌സി, സിബിഎസ്ഇ, സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. ഇതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.