തിരുവനന്തപുരം : സ്‌കൂളുകളിലും അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം പാകം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ശുചിത്വം പാലിക്കുകയും വേണം.
also read:കാസർകോട് വീണ്ടും ഭക്ഷ്യ വിഷബാധ ; ഗൃഹപ്രവേശത്തിൽ പങ്കെടുത്ത 12 പേർ ചികിത്സയില്‍
ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് ബോധവത്കരണം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം പുത്തന്‍ റോഡ് ടൗണ്‍ യുപി സ്കൂള്‍, കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയും അസ്വസ്ഥതയും ഉണ്ടായിരുന്നു.