ETV Bharat / state

"ഓര്‍മിക്കാൻ വയ്യ ദുരിതകാലം, കുഞ്ഞിനെ തിരിച്ചുകിട്ടും", പ്രതീക്ഷയോടെ അനുപമ: പ്രത്യേക അഭിമുഖം - Former SFI leader accuses her parents of kidnapping newborn

സിപിഎം നേതാവിന്‍റെ ഇടപെടലിലൂടെ കുഞ്ഞിനെ നഷ്ടമായ അമ്മ അനുപമ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖം

peroorkkada  anupama  anupama child adoption  cpm leader  child adoption  അനുപമ  സിപിഎം നേതാവ്  സിപിഎം  ഡിവൈഎഫ്‌ഐ  ഗര്‍ഭഛിദ്രം  പേരൂർക്കട
അനുഭവിച്ചത് ഒരിക്കലും ആഗ്രഹിക്കാത്ത ദുരിത കാലം; ജീവിക്കുന്നത് കുഞ്ഞിനെ ലഭിക്കുമെന്ന പ്രതീക്ഷയിലെന്ന് അനുപമ
author img

By

Published : Oct 22, 2021, 3:46 PM IST

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിനം നഷ്‌ടമായതാണ് അനുപമയ്ക്ക് തന്‍റെ കുഞ്ഞിനെ. കുഞ്ഞിനെ തേടി ആറ് മാസമായി അലയുകയാണ് ഈ അമ്മ ഇപ്പോഴും (Former SFI leader accuses her parents of kidnapping newborn). തിരുവനന്തപുരത്തെ സിപിഎം നേതാവായ പി.എസ്.ജയചന്ദ്രന്‍റെ മകളാണ് അനുപമ.

അനുഭവിച്ചത് ഒരിക്കലും ആഗ്രഹിക്കാത്ത ദുരിത കാലം; ജീവിക്കുന്നത് കുഞ്ഞിനെ ലഭിക്കുമെന്ന പ്രതീക്ഷയിലെന്ന് അനുപമ

ഡിവൈഎഫ്‌ഐ നേതാവായ അജിത്തുമായി പ്രണയത്തിലായതോടെയാണ് അനുപമയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രണയത്തെ കുടുംബം എതിര്‍ത്തു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായെങ്കിലും വീട്ടുകാര്‍ അറിയുന്നത് എട്ടാം മസത്തിലാണ്.

തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമമായി. എന്നാല്‍ അതിനെയൊക്കെ എതിര്‍ക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞു. 2020 ഒക്ടോബറില്‍ അനുപമ കുഞ്ഞിന് ജന്മം നല്‍കി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അനുപമയ്ക്ക് കുഞ്ഞിനെ നഷ്‌ടമാകുന്നത്.

സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ മടക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് പിതാവ് ജയചന്ദ്രന്‍ കുഞ്ഞിനെ മാറ്റിയത്. അതിനു ശേഷം ഇത്രയും നാളായി തന്‍റെ കുഞ്ഞിനെ തിരയുകയാണ് അനുപമ. ഇതിനിടയില്‍ നോട്ടറി അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ കുഞ്ഞിനെ ദത്ത് നല്‍കാന്‍ സമ്മതമാണെന്ന രേഖയിലും ഒപ്പിടിയിച്ചു. ഇതില്‍ എന്താണ് എഴുതിയതെന്ന് വായിക്കാന്‍ പോലും സമ്മതിക്കാതെ മര്‍ദിച്ച് അവശയാക്കിയാണ് ഒപ്പിടിയിച്ചത്.

സഹോദരിയുടെ വിവാഹ ശേഷം വീട് വിട്ട അനുപമ അജിത്തിനൊപ്പം ജീവിതം തുടങ്ങി. ഇതിനു ശേഷമാണ് കുഞ്ഞിനായുള്ള അന്വേഷണവും ആരംഭിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് മനസിലാക്കിയ അനുപമ ഏപ്രില്‍ മാസത്തിലാണ് ഇത് സംബന്ധിച്ച് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറായില്ലെന്ന് അനുപമ പറയുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആറ് മാസത്തിനു ശേഷമാണ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയത്. ഇതിനിടയില്‍ മുഖ്യമന്ത്രി, ഡിജിപി, വനിത കമ്മിഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലും സിപിഎം നേതാക്കള്‍ക്കും നിരവധി തവണ പരാതി നല്‍കി. എന്നാല്‍ ഒരു ഇടപെടലും ഉണ്ടായില്ലെന്ന് അനുപമ ആരോപിക്കുന്നു. സിപിഎമ്മിന്‍റെ സ്വാധീനത്തില്‍ എല്ലാ അന്വേഷണവും തടയപ്പെട്ടുവെന്നാണ് അനുപമ വിശ്വസിക്കുന്നത്. അനുഭവിച്ച ദുരിതങ്ങളുടെ നീറ്റലും തന്‍റെ കുഞ്ഞിനെ മാറോട് ചേര്‍ക്കാമെന്ന പ്രതീക്ഷയിലുമാണ് അനുപമ ഇപ്പോള്‍ ജീവിക്കുന്നത്.

Also Read: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് പേരൂര്‍ക്കട പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.