ETV Bharat / state

'ആന്‍റണി രാജുവിന് അധികാരം ലഭിച്ചപ്പോള്‍ ഹാലിളകി, മന്ത്രിമാര്‍ എത്തിയത് ആസൂത്രിതമായി' ; രൂക്ഷവിമര്‍ശനവുമായി ഫാദര്‍ യൂജിന്‍ പെരേര - കോണ്‍ഗ്രസ്

താന്‍ ഒന്നും പറയാൻ പോയിട്ടില്ലെന്നും അവിടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുമെല്ലാം വലിയ ആശങ്കയിലായിരുന്നുവെന്നും യൂജിന്‍ പെരേര ഇടിവി ഭാരതിനോട്

eugine perara  minsters visit  muthalapozhi  father eugine perara  antony raju  v shivankutty  മന്ത്രി ആന്‍റണി രാജു  മന്ത്രമാര്‍ എത്തിയത് ആസൂത്രിതമായി  ആന്‍റണി രാജു  പ്രതികരിച്ച് ഫാദര്‍ യൂജിന്‍ പെരെര  ഫാദര്‍ യൂജിന്‍ പെരെര  മത്സ്യതൊഴിലാളികളും  സിപിഎം  കോണ്‍ഗ്രസ്  തിരുവനന്തപുരം
ഫാദര്‍ യൂജിന്‍ പെരെര ഇടിവി ഭാരതിനോട്
author img

By

Published : Jul 11, 2023, 2:59 PM IST

ഫാദര്‍ യൂജിന്‍ പെരേര ഇടിവി ഭാരതിനോട്

തിരുവനന്തപുരം : ആന്‍റണി രാജുവിന് അർഹിക്കാത്ത സ്ഥാനം കൊടുക്കാൻ തങ്ങളൊക്കെ തന്നെയാണ് ആവശ്യപ്പെട്ടതെന്നും അധികാരം കിട്ടിയ ശേഷം മന്ത്രിക്ക് ഹാലിളകിയിരിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര. 'എന്നെ നോക്കി, ഷോ ഇറക്കരുതെന്നാണ് ഇന്നലെ അവിടെ എത്തിയ മന്ത്രിമാർ പറഞ്ഞത്. ഞാന്‍ ഒന്നും പറയാൻ പോയിട്ടില്ല. അവിടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുമെല്ലാം വലിയ ആശങ്കയിലായിരുന്നു' - അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.

അത്തരമൊരു സാഹചര്യത്തിൽ വികാരപ്രകടനം സ്വാഭാവികമാണ്. അവരെ സമാധാനിപ്പിക്കുകയായിരുന്നു വേണ്ടത്. അവിടെയെത്തിയ മന്ത്രിമാരിൽ ചിലർ അവിടുത്തെ സ്ത്രീകളെയും നാട്ടുകാരെയും അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണ് ചെയ്‌തത്.

മന്ത്രിമാര്‍ എത്തിയത് ആസൂത്രിതമായി: അവിടുത്തെ ബഹളം കണ്ടാണ് ഞാൻ ചെന്നത്. എന്നാൽ തിരക്കിൽ നിന്നും പുറത്തുവന്ന മന്ത്രി ശിവൻകുട്ടിയും ബാക്കിയുള്ളവരും എന്നെ കണ്ടയുടൻ ഹാലിളകി ഷോ കാണിക്കരുതെന്ന് പറഞ്ഞു. നാട്ടുകാരുമായി പിന്നീട് സംസാരിച്ചപ്പോൾ മന്ത്രിമാർ ആസൂത്രിതമായാണ് അവിടെ എത്തിയതെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ അല്ല ഇവർ എത്തിയത്. വേറെ അണിയറ ഒരുക്കങ്ങൾ നടന്നു. ഒരു ഹെലികോപ്റ്റർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറന്നുനടക്കുന്നത് കണ്ടു.

ഹെലികോപ്റ്ററിന് അവിടെ ഒന്നും ചെയ്യാനില്ല. വിഴിഞ്ഞം സമരം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. സർക്കാർ അതംഗീകരിച്ചതാണ്. സർക്കാർ പിന്നീട് ഉറപ്പുകൾ ഒന്നും പാലിച്ചില്ല.

നിലപാടുകൾ വ്യക്തമാക്കിയതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ ന്യായമാണെന്ന് സർക്കാർ സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വാഗ്‌ദാനങ്ങള്‍ വാക്കില്‍ മാത്രം ഒതുങ്ങി: മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കാം എന്നത് സമരം അവസാനിപ്പിച്ചപ്പോൾ ഉണ്ടായ നിബന്ധനകളിൽ ഒന്നായിരുന്നു. അദാനിയുടെ പോർട്ടിൽ പാറക്കല്ല് കൊണ്ട് പോകുന്നതിനായുള്ള ബാർജിന് കടന്നുപോകാനായി പൊളിച്ച പുലിമുട്ടിന്‍റെ ഭാഗത്താണ് കഴിഞ്ഞയാഴ്‌ചയും ബോട്ട് അപകടമുണ്ടായത്.

മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് ഉന്നയിച്ച അവശ്യപ്രകാരം ഇന്‍റര്‍ നാഷണൽ സംഘത്തിന് കരാർ നൽകി ഹാർബർ പുനർനിർമിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. വിഴിഞ്ഞം സമരത്തിൽ 140 കേസുകളാണ് എന്‍റെ പേരിലെടുത്തത്.

ഇപ്പോൾ ഇതുകൂടിയായതോടെ 141 കേസുകളായി. മാധ്യമങ്ങൾക്കെതിരെയും ഇവർ ഇതാണ് സ്വീകരിക്കുന്നതെന്നും ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. സംസാരിക്കുന്നവർക്കെതിരെ എല്ലാം ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

ഒരു റെസ്ക്യൂ പൊലീസ് ടീം അവിടെ സ്ഥിരമായി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പൂനെയിലുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ ഏജൻസി മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിശോധിച്ച് ശാശ്വതമായ പരിഹാരം കണ്ടെത്താമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ, അവർ വന്നുപോയതിന് ശേഷം ഒരു അറിവുമില്ല. ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പകരം പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുകയാണ്. പ്രശ്‌നത്തിനിടെ, കണ്ട ഉടൻ, തന്നെ ഇരയാക്കാനുള്ള ആലോചനയാണ് നടന്നതെന്നും ഫാ. യൂജിൻ പെരേര ഇ ടി വി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.