ETV Bharat / state

Fake certificate case| 'പിഎച്ച്‌ഡി പ്രവേശനം റദ്ദാക്കണം'; കാലടി മുൻ വിസിക്കെതിരെ നടപടി വേണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി

കാലടി മുൻ വിസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകിയത്

author img

By

Published : Jun 12, 2023, 7:47 PM IST

കാലടി മുൻ വിസി  സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി  Save University Committee against Kaladi ex VC  Fake certificate case Save University Committee  കാലടി സംസ്‌കൃത സർവകലാശാല  Fake certificate case Save University Committee  Save University Committee against Kaladi ex VC  കെ വിദ്യ വ്യാജ രേഖ വിവാദം
Fake certificate case

തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ മുഴുവൻ പിഎച്ച്‌ഡി പ്രവേശനവും റദ്ദാക്കണമെന്നും സംവരണം അട്ടിമറിച്ച സർവകലാശാല മുൻ വിസി ഡോ. ധർമരാജ് അടാട്ടിനെതിരെ ക്രിമിനൽ നടപടി എടുക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. ഇത് സംബന്ധിച്ച് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. മഹാരാജാസ് കോളജിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നേടിയ മുൻ എസ്എഫ്ഐ വനിത നേതാവ് കെ വിദ്യയ്ക്ക് പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി കൂടിയതിന്‍റെ രേഖകൾ പുറത്തായെന്നും പട്ടികജാതി വിഭാഗത്തെ ഒഴിവാക്കിയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും സമിതി ആരോപിച്ചു.

പിഎച്ച്‌ഡി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ അതത് വിഷയത്തിലെ റിസർച്ച് ഗൈഡുകളെ കൂടാതെ മറ്റ് വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാവണം. കൂടാതെ സെലക്ഷൻ കമ്മിറ്റിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറത്തിൽ പോലും മറ്റ് വിഷയങ്ങളിലെ ഒരു പ്രതിനിധി നിർബന്ധമായും പങ്കെടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, തങ്ങൾക്ക് താത്‌പര്യമുള്ളവർക്ക് മാത്രമായി പിഎച്ച്ഡി പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡുമാരായ അധ്യാപകരെ ഒഴിവാക്കിയാണ് കെ വിദ്യയുടെ സെലക്ഷൻ കമ്മിറ്റി സംസ്‌കൃത സർവകലാശാല കൂടിയതെന്നും കമ്മിറ്റി ആരോപിക്കുന്നു.

ആദ്യം വിജ്ഞാപനം ചെയ്‌തത് 10 സീറ്റുകള്‍: മലയാളം വകുപ്പ് മേധാവിയായ വിഎ വത്സലന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ, വിദ്യയുടെ ഗൈഡായ ബിച്ചു എക്‌സ്‌ മലയിൽ, സുനിൽ പി ഇളയിടം, നിലവിൽ മലയാളം സർവകലാശാല വിസിയായി നിയമനം ലഭിച്ച എല്‍ സുഷമ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്‍റെ ഭാര്യയുടെ നിയമനത്തിന്‍റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായിരുന്ന ലിസി മാത്യു, ഷംഷാദ് ഹുസൈൻ തുടങ്ങിയവരും അംഗങ്ങളായിരുന്നു. മലയാള വിഭാഗം പിഎച്ച്‌ഡി പ്രവേശനത്തിന് 10 സീറ്റുകൾ ആയിരുന്നു സർവകലാശാല ആദ്യം വിജ്ഞാപനം ചെയ്‌തിരുന്നത്. അതനുസരിച്ച് കമ്മിറ്റി ഗവേഷകരെ തെരഞ്ഞെടുത്തിരുന്നു.

പിന്നീട് ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട 10 പേരിൽ കെ വിദ്യ ഉൾപ്പെടാത്തത് കൊണ്ട് അനുവദിക്കപ്പെട്ട 10 സീറ്റുകൾക്ക് പുറമേ അഞ്ചുപേർക്ക് കൂടി പ്രവേശനത്തിനുള്ള അംഗീകാരം നൽകണമെന്ന് സെലക്ഷൻ കമ്മിറ്റി ആവശ്യപ്പെടുകയും പ്രസ്‌തുത ആവശ്യം അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ. ധർമരാജ് അടാട്ട് അംഗീകരിക്കുകയുമായിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി ആരോപിച്ചു. അഞ്ച് സീറ്റ് വർധിപ്പിക്കുമ്പോൾ അവസാനത്തെ സീറ്റ് പട്ടിക ജാതി വിഭാഗത്തിന് നീക്കിവയ്‌ക്കേണ്ടതാണെന്ന് യൂണിവേഴ്‌സിറ്റി എസ്‌സി - എസ്‌ടി സെക്ഷന്‍റെ ശുപാർശ തള്ളികളഞ്ഞ വിസി ധര്‍മരാജ് അടാട്ട്, കെ വിദ്യയ്ക്ക് ബിച്ചു എക്‌സ് മലയിലിന്‍റെ കീഴിൽ പിഎച്ച്ഡിക്ക് പ്രവേശനം നൽകുകയായിരുന്നുവെന്നും സമിതി നിവേദനത്തിൽ ആരോപിച്ചു.

പൊലീസിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു: വിദ്യയുടെ കേസിൽ പൊലീസ് അന്വേഷണം ഒളിച്ചുകളിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രതിഷേധം ശക്തം. വിദ്യ, അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പൊലീസ് പറയുമ്പോൾ അന്വേഷണസംഘം ചോദിച്ച വിവരങ്ങളെല്ലാം നല്‍കിയെന്ന് കോളജ് അധികൃതരും പറയുന്നു. വിവരം പുറത്ത് വന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ലുക്ക്‌ ഔട്ട്‌ നോട്ടിസ് സമരം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.