ETV Bharat / state

കാണാതായ എഞ്ചിനീയറിങ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - ശ്രീകാര്യം പൊലീസ്

ഉള്ളൂർ നീരാഴിയിലെ രതീഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായും മാഫിയ സംഘം വീട്ടിലെ കാർ കത്തിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Nov 9, 2019, 9:58 PM IST

Updated : Nov 10, 2019, 7:48 AM IST

തിരുവനന്തപുരം: കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റിലെ ബാത്ത് റൂമിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉള്ളൂർ നീരാഴിയിലെ സരസ് വീട്ടിൽ രതീഷ് കുമാറിനെയാണ് (19) മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്‌ച രാവിലെ 11 മണി വരെ കോളജ് ക്യാമ്പസിൽ ഉണ്ടായിരുന്ന രതീഷിനെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കളുടെയും വിദ്യാർഥികളുടെയും സഹായത്തോടെ കോളജ് പരിസരത്ത് പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്‌ച വൈകിട്ട് കോളജിന് സമീപത്തെ കിണറുകളിലും കുളങ്ങളിലും ഫയർ ഫോഴ്‌സ് സംഘവും തെരച്ചിൽ നടത്തിയിരുന്നു. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായും മാഫിയ സംഘം വീട്ടിലെ കാർ കത്തിച്ചതായും ബന്ധുക്കൾ പറഞ്ഞു.

Intro:എൻജിനിയറ്റംഗ് വിദ്യാർത്ഥിയെ കോളേജിൽ നിന്ന് കാണാതായതായി പരാതി
:ദുരുഹത ഉള്ളതായി ബന്ധുക്കൾ

കഴക്കൂട്ടം : തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് (സി ഇ ടി ) യിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാണാാനില്ലെെന്ന് പരാതി
നെയ്യാറ്റിൻകര വിശാഖത്തിൽ നിന്ന്. ഇപ്പോൾ ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ താമസിയ്ക്കുന്ന രതീഷ് കുമാർ (19) നെ കാണാനില്ലാത്തതായി വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ 11 മണി വരെ കോളേജ് ക്യാമ്പസിൽ ഉണ്ടായിരുന്നെങ്കിലും പിന്നീടാണ് കാണാതായത്. രതീഷിന്റെ മെബൈൽ ടവർ ഏര്യ എഞ്ചിനിയറിംഗ് കോളേജ് കാണിക്കുന്നതിനാൽ
ശ്രീകാര്യം പോലീസും ബന്ധുക്കളും കോളേജ് വിദ്യാർത്ഥികളും
കോളേജ് ക്വാബസിനുള്ളിലെ കുറ്റിക്കാടുകളിലും
സമീപപ്രദേശങ്ങളിലും എത്തുവാൻ സാധ്യതയുള്ള വീടുകൾ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല തുടർന്ന്
ശനിയാഴ്ച്ച വൈകുന്നേരത്തോടെ ഫയർ ഫോഴ്സ് സംഘം കോളേജിന് സമീപത്തെ കിണറുകളിലും കുളങ്ങളിലും തിരച്ചിൽ നടത്തി എങ്കിലും രതീഷ് കുമാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല
രതീഷിന് മുൻപ്
കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായും വീട്ടിലുണ്ടായിരുന്ന കാർ മാഫിയ സംഘം കത്തിച്ചതായും
ബന്ധുക്കൾ പറയുന്നു. . കേളേജിലെ കുളത്തിൽ മുങ്ങൽ സംഘം പരിശോധന നടത്തുമെന്നും
ശ്രീകാര്യം പോലീസ് അറിയിച്ചു.Body:.......Conclusion:
Last Updated : Nov 10, 2019, 7:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.