ETV Bharat / state

ദുരിതം വിട്ടൊഴിയാതെ കാർഷിക മേഖല - agriculture sector in thiruvananthapuram

കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതാണ് കർഷകർ നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.

ദുരിതങ്ങൾ വിട്ടൊഴിയാതെ കാർഷിക മേഖല  കാർഷിക മേഖല  കാർഷിക മേഖലയിലെ ദുരിതങ്ങൾ  വാഴക്കുല കർഷകർ  distress in agriculture sector  agriculture sector  agriculture sector in thiruvananthapuram  banana farmers
ദുരിതങ്ങൾ വിട്ടൊഴിയാതെ കാർഷിക മേഖല
author img

By

Published : Jan 5, 2021, 11:43 AM IST

തിരുവനന്തപുരം: എല്ലാ മേഖലയിലും ദുരിതം സമ്മാനിച്ചു കൊണ്ടാണ് 2020 എന്ന വർഷം കടന്നു പോയത്. പ്രതീക്ഷയോടെ പുതു വർഷത്തെ വരവേറ്റെങ്കിലും പ്രതീക്ഷകൾ നഷ്‌ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമീണ മേഖലയിലെ കർഷകർ.

കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതാണ് കർഷകർ നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. കാട്ടാക്കട പൂവച്ചൽഗ്രാമ പഞ്ചായത്തിലെ വീരണകാവിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിൽ ആഴ്‌ചകളായി കർഷകരിൽ നിന്നും ശേഖരിച്ച വാഴക്കുലകൾ പഴുത്തു നശിക്കുകയാണ്. വീടുകളിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ടെങ്കിലും വിപണി സജീവമല്ലാത്തത് കർഷകരെ വളരെയധികം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൂടാതെ കർഷകരിൽ നിന്നും വില നൽകി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങേണ്ട ഹോർട്ടികോർപ്പ് ഇതര സംസ്ഥാന കാർഷിക വിളകൾ കുറഞ്ഞ വിലയ്‌ക്ക് വാങ്ങി അവ ശേഖരിച്ച് കുറഞ്ഞവിലയ്‌ക്ക് വില്പന നടത്തുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. കാട്ടാക്കട പഞ്ചായത്തിൽ ഉൾപ്പെടുന്ന ചൂണ്ടുപലക, മംഗലക്കൽ തുടങ്ങിയ വിപണികളിൽ ലക്ഷങ്ങൾ വിലവരുന്ന കുലകൾ കുന്നുകൂടി കിടന്ന് നശിക്കുകയാണ്.

അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നാണ് കർഷകർക്കിടയിൽ ഉയർന്ന് വരുന്ന ആക്ഷേപം. പ്രതികൂല സാഹചര്യത്തിലും പാട്ടത്തിനെടുത്തും, വായ്‌പയെടുത്തും കൃഷിയിറക്കിയ കർഷകർ എന്തു ചെയ്യണമെന്ന ആശങ്കയിലാണിന്ന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.