ETV Bharat / state

സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ - സ്‌കൂളധികൃതര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം

ഈ മാസം മുപ്പതിന് മുന്‍പ് അടിയന്തര പി.ടി.എ വിളിച്ചു ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്

സ്‌കൂളധികൃതര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍
author img

By

Published : Nov 22, 2019, 9:13 PM IST

തിരുവനന്തപുരം: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച പശ്ചാത്തലത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍. വിദ്യാര്‍ഥികള്‍ക്ക് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ പോലും ഉടന്‍ ആശുപത്രികളിലെത്തിക്കണം. ഇതിനായി ഏതു വാഹനവും അടിയന്തര പ്രാധാന്യത്തോടെ ഉപയോഗിക്കണം. ക്ലാസ് മുറികളില്‍ പാദരക്ഷകള്‍ ഉപയോഗിക്കാനുള്ള വിലക്ക് ഒരു വിദ്യാലയത്തിലും ഉണ്ടാകാന്‍ പാടില്ലെന്നും ഡി.പി.ഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഈ മാസം മുപ്പതിന് മുന്‍പ് അടിയന്തര പി.ടി.എ വിളിച്ചു ചേര്‍ത്ത് ബത്തേരിയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പാഴ്‌ച്ചെടികളും കാടും മറ്റും വെട്ടിത്തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ക്ലാസ്‌മുറികളിലും പരിസരത്തും ശുചിമുറികളിലും കാണുന്ന ദ്വാരങ്ങള്‍, വിള്ളലുകള്‍ എന്നിവ ഡിസംബര്‍ അഞ്ചിന് മുന്‍പ് സിമന്‍റുപയോഗിച്ച് അടക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ പരിസരത്ത് ഉപയോഗശൂന്യമായ പാഴ്വസ്‌തുക്കള്‍ കൂട്ടിയിടാന്‍ പാടില്ല. ജനകീയ ക്യാമ്പയിനുകളിലൂടെയാണ് ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ വാതിലുകളും ജനാലകളും അടച്ച് ഭദ്രമാക്കേണ്ടതാണ്. പി.ടി.എയും അധ്യാപകരും പ്രഥമാധ്യാപകരും ഇക്കാര്യം നടപ്പാക്കണം. ഡിസംബര്‍ പത്തിന് മുന്‍പ് നിര്‍ദേശങ്ങള്‍ നടപ്പാക്കി ഉപഡയറക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിര്‍ദേശം.

Intro:പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ സ്‌കൂളധികൃതര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ പോലും ഉടന്‍ ആശുപത്രികളിലെത്തിക്കണം. ഇതിനായി ഏതു വാഹനവും അടിയന്തര പ്രാധാന്യത്തോടെ ഉപയോഗിക്കണം. ് ക്ലാസ് മുറികളില്‍പാദരക്ഷകള്‍ ഉപയോഗിക്കാനുള്ള വിലക്ക് ഒരു വിദ്യാലയത്തിലും ഉണ്ടാകാന്‍ പാടില്ലെന്നും ഡിപിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Body:ഈ മാസം 30 നു മുന്‍പ് അടിയന്തര പിടിഎ വിളിച്ചു ചേര്‍ത്തു ബത്തേരിയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പാഴ്‌ച്ചെടികളും കാടും മറ്റും വെട്ടിത്തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ക്ലാസ്മുറികളിലും പിസരത്തും ശുചിമുറികളിലും കാണുന്ന ദ്വാരങ്ങള്‍ വിള്ളലുകള്‍ എന്നിവ ഡിസംബര്‍ 5 നു മുന്‍പ് സിമന്റുപയോഗിച്ച് അടക്കണം. സ്‌കൂള്‍ പരിസരത്ത് ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ കൂട്ടിയിടാന്‍ പാടില്ല. ജനകീയ ക്യാമ്പയിനുകളിലൂടെയാണ് ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ വാതിലുകളും ജനാലകളും അടച്ച് ഭദ്രമാക്കേണ്ടതാണ്. പിടിഎയും അദ്ധ്യാപകരും പ്രഥമാദ്ധ്യാപകരും ഇക്കാര്യം നടപ്പാക്കണം. ഡിസംബര്‍ 10 നു മുന്‍പ് നിര്‍ദേശങ്ങള്‍ നടപ്പാക്കി ഉപഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.