ETV Bharat / state

സിപിഎമ്മിന്‍റേത് ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയം: കെ സുധാകരന്‍ - സിപിഎം

സർക്കാരും സിപിഎം അധികാരത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്ന നടപടികൾ ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്ന് കെ സുധാകരൻ.

K SUDHAKARAN  SMALL SCALE INDUSTRY  CPM POLICY  ANTI SMALL SCALE INDUSTRIAL  K SUDHAKARAN  കെ സുധാകരന്‍  ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയം  സിപിഎം  കെപിസിസി പ്രസിഡന്‍റ്‌
സിപിഎമ്മിന്‍റേത് ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയം: കെ സുധാകരന്‍
author img

By

Published : Aug 26, 2022, 5:43 PM IST

തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സര്‍ക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്ന നടപടികൾ ചെറുകിട സംരംഭകരെ വഴിയാധാരം ആക്കുകയാണ്. തലശേരി നഗരസഭയുടെ പിടിവാശി കാരണം ഫര്‍ണിച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ ഉത്തരവാദി വ്യവസായ വകുപ്പും സിപിഎം ഭരണസമിതിയുമാണ്.

നഗരസഭയുടെ പിഴത്തുകയുടെ പത്ത് ശതമാനം അടച്ച് സ്ഥാപനം പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും തലശേരി നഗരസഭ വഴങ്ങാതിരുന്നതാണ് ഇവര്‍ നാടുവിടാനുണ്ടായ സാഹചര്യം. കേരളം നിക്ഷേപ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്‍റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവം. സിപിഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായിരുന്നു.

എന്നാൽ ഇപ്പോൾ കട തുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാരും വ്യവസായ വകുപ്പും മന്ത്രിയും ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. വന്‍കിട കച്ചവടക്കാർക്ക് മാത്രം സഹായം എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്‌ടിക്കേണ്ടതും അവരെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കണം. എന്നിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

ഓഡിറ്റോറിയത്തിന് സിപിഎം നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി ആന്തൂര്‍ സാജനും വര്‍ക്‌ഷോപ്പില്‍ ഇടതുനേതാക്കള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന പുനലൂര്‍ സുഗതനും രാഷ്‌ട്രീയ വിരോധത്തിന്‍റെ രക്തസാക്ഷികളാണ്.

'എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം' എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ മുദ്രാവാക്യത്തിന്‍റെ അര്‍ഥം സിപിഎം ആദ്യം സ്വന്തം ജനപ്രതിനിധികള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.