ETV Bharat / state

തിരുവനന്തപുരം ബി കാറ്റഗറിയില്‍; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി - Covid spread B Category

തിങ്കളാഴ്‌ച മുതല്‍ 10, 11, 12 ക്ലാസുകൾ, ഡിഗ്രി - പി ജി ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവ ഓഫ്‌ലൈനായി നടത്താം.

തിരുവനന്തപുരം ബി കാറ്റഗറി  അവശ്യസര്‍വീസുകള്‍  കൊവിഡ് വ്യാപനം  കേരള കൊവിഡ്‌  Kerala covid  Thiruvananthapuram covid  Covid spread B Category  Thiruvananthapuram Latest news
തിരുവനന്തപുരം ബി കാറ്റഗറിയില്‍; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി
author img

By

Published : Feb 6, 2022, 12:00 PM IST

തിരവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 25 ശതമാനത്തിലേക്ക് എത്തിയതോടെ തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി. എന്നാല്‍ മറ്റ് നിയന്ത്രണങ്ങള്‍ തുടരും. ഇന്ന് (ഞായറാഴ്‌ച) അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

തിങ്കളാഴ്‌ച മുതല്‍ 10, 11, 12 ക്ലാസുകൾ, ഡിഗ്രി - പിജി ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവ ഓഫ്‌ ലൈനായി നടത്താമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഒന്ന് മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകൾക്ക് ഈ മാസം 14ന് ഓഫ്‌ലൈന്‍ ക്ലാസുകൾ പുനരാരംഭിക്കും. ആരാധനാലയങ്ങളില്‍ ഇന്ന്(ഞായര്‍) മുതല്‍ 20 പേരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം 20 ആയി തന്നെ തുടരും. തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്.

Also Read:സ്‌കൂൾ തുറക്കൽ : 10 മുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ തീരുമാനം

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, വയനാട്‌, കണ്ണൂര്‍ എന്നീ ജില്ലകളാണ് ബി കാറ്റഗറിയിലുള്ള മറ്റ് ജില്ലകള്‍.

കൊല്ലം മാത്രമാണ് നിലവില്‍ സി കാറ്റഗറിയിലുള്ളത്. മലപ്പുറം, കോഴിക്കോട്‌ എ കാറ്റഗറിയിലും കാസര്‍കോടിനെ നിലവില്‍ ഒരു കാറ്റഗറിയിലും പെടുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.