തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വി.പി ജോയ് വീണ്ടും കോർ കമ്മിറ്റി യോഗം വിളിച്ചു. രാവിലെ 11 മണിക്കാണ് യോഗം. ജില്ലാ കലക്ടർമാർ, ഡിഎംഒ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചയാകും. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.