തിരുവനന്തപുരം: മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ. സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം ഡി.ജി.പിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് നടപടി.
ഗാര്‍ഹിക പീഡന പരാതിയില്‍ സി.ഐ സുധീര്‍ വീഴ്ച വരുത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ മൊഫിയ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുധീറിന്‍റെ നടപടികളില്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.
ALSO READ: Mofiya Parveen suicide: മുഖ്യമന്ത്രി ഇടപെട്ടു, കടുത്ത നടപടിയെന്ന് മൊഫിയയുടെ പിതാവിന് ഉറപ്പ്
വെള്ളിയാഴ്ച രാവിലെ മന്ത്രി പി. രാജീവ് മൊഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. അവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി യുവതിയുടെ പിതാവിനെ അറിയിച്ചു.