ETV Bharat / state

വിമാനത്തിലുണ്ടായത് ഭീകരപ്രവർത്തനം, അക്രമികളെ കോൺഗ്രസ് ഒക്കത്തുവച്ച് നടക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ

ക്രിമിനൽ കുറ്റകൃത്യമാണ് ഇ.പി ജയരാജന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ പറഞ്ഞു. ഇതിന് മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

youth congress attack against cm on plane  CM pinarayi vijayan criticises congress  വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം  ഇപി ജയരാജൻ വിമാനത്തിൽ പ്രതിഷേധം  കോൺഗ്രസിനെ വിമർശിച്ച് പിണറായി വിജയൻ  വിഡി സതീശൻ വിമാനം ആക്രമണം
വിമാനത്തിലുണ്ടായത് ഭീകരപ്രവർത്തനം, അക്രമികളെ കോൺഗ്രസ് ഒക്കത്തുവച്ച് നടക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി
author img

By

Published : Jul 19, 2022, 1:34 PM IST

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ തനിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്‌ത ഭീകരപ്രവർത്തനമാണ് വിമാനത്തിൽ നടന്നത്. അതിനെ കോൺഗ്രസ് ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് വിഷയം സബ്‌മിഷനായി സഭയിൽ ഉന്നയിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ മർദിച്ചു. ക്രിമിനൽ കുറ്റകൃത്യമാണ് ജയരാജൻ നടത്തിയതെന്ന് വിമാന കമ്പനി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജയരാജനെതിരെ അടിയന്തരമായി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു.

എന്നാൽ വിമാന കമ്പനിയുടെ നടപടിയെ വിമർശിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ആരോപണ വിധേയരെ കേൾക്കാതെയാണ് വിമാന കമ്പനി നടപടി സ്വീകരിച്ചത്. പ്രതികളെ സഹായിക്കുന്നതാണ് വിമാന കമ്പനിയുടെ നിലപാട്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വിമാന കമ്പനി പരാജയപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനം ലാൻഡ് ചെയ്‌ത് സീറ്റ് ബെൽറ്റ് മാറ്റാൻ അനുവാദം നൽകിയപ്പോൾ തന്നെ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയെ ആക്രമിക്കാനും അപായപ്പെടുത്താനുമാണ് ശ്രമമുണ്ടായത്. ഇത് തടയുകയാണ് ജയരാജൻ ചെയ്‌തത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ ജയരാജൻ മർദിച്ചതായി പ്രതികൾ പരാതിപ്പെട്ടിട്ടില്ല.

മുൻ എംഎൽഎ ശബരിനാഥൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രതിഷേധം നടന്നത്. ഇതിനു മുമ്പും നിരവധി തവണ ആക്രമണത്തിന് ശ്രമം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ നിറം ഒഴിക്കുകയും മറ്റൊരിക്കൽ തോക്ക് ചൂണ്ടുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം സംഭവത്തെ ന്യായീകരിക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇരട്ട നീതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് മറുപടി നൽകി. പ്രതിഷേധം നടത്തിയ കുട്ടികളുടേത് ഭീകരപ്രവർത്തനം എന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ പ്രതിഷേധിച്ചവരെ കുട്ടികളെന്നാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ പറയുന്നത്. ഈ കുട്ടികളിൽ ഒരാൾ 19 കേസുകളിൽ പ്രതിയാണ്. അവരെയെടുത്ത് ഒക്കത്തു വച്ച് നടക്കുകയാണ്. ഗതികേട് കൊണ്ട് ഇവരെ ന്യായീകരിക്കേണ്ട സ്ഥിതിയിലാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.