ETV Bharat / state

'വംശീയ വിരോധത്തിന്‍റെ കൂടുതുറന്നുവിടാനുള്ള നീക്കം'; മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

author img

By

Published : Oct 6, 2022, 10:59 PM IST

ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർഎസ്എസ് എന്നും മുഖ്യമന്ത്രി

CM PInarayi viajayan  RSS chief Mohan Bhagwat  CM PInarayi viajayan against RSS chief  മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി  വംശീയ വിരോധത്തിന്‍റെ കൂടുതുറന്നുവിടാനുള്ള നീക്കം  ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്  ആർഎസ്എസിനെതിരെ മുഖ്യമന്ത്രി  cm against rss  സംഘപരിവാർ  ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്  trf  total fertility rate  മോഹൻ ഭാഗവതിനെതിരെ പിണറായി വിജയൻ
'വംശീയ വിരോധത്തിന്‍റെ കൂടുതുറന്നുവിടാനുള്ള നീക്കം'; മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവന വംശീയ വിരോധത്തിന്‍റെ കൂടുതുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർഎസ്എസ്. സംഘപരിവാറിന്‍റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

"ടോട്ടൽ ഫെർട്ടിലിറ്റി റേറ്റി"നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യ വർധനവ് കണക്കാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്‍റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS -5) കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സർവേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു.

1992-93ൽ ഇത് 4.4 ആയിരുന്നു.20 വർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്‍റെ കാര്യത്തിൽ 41.2 ശതമാനത്തിന്‍റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്. സെൻസസ് കണക്ക് പ്രകാരം ഹിന്ദു ജനസംഖ്യ വർധനവിൽ 3.1 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യ വർധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്.

പൊതുമധ്യത്തിൽ ഇത്തരം കണക്കുകൾ ലഭ്യമായിരിക്കുമ്പോഴാണ് ആർഎസ്എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വർഗീയത പരത്തുന്നത്. മതാടിസ്‌ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഭരണഘടന മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടർച്ചയെന്നോണമാണ് ആർഎസ്എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.