ETV Bharat / state

മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

ഉത്തരക്കടലാസ് കണ്ടെടുത്ത വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jul 24, 2019, 11:32 PM IST

തിരുവനന്തപുരം: പിഎസ്‌സി, യൂണിവേഴ്‌സിറ്റി വിഷയങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് ഒരു സംഭവമേ അല്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റംഗം പ്രണവിന്‍റെ ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവവരഞ്ജിത്തിന്‍റെ വീട്ടില്‍ കണ്ടെത്തിയെന്നും പ്രണവ് എങ്ങനെ പിഎസ്‌സി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

എസ്എഫ്‌ഐ നേതാക്കളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ ക്രിമിനല്‍ നടപടികള്‍ക്ക് പച്ചക്കൊടി കാട്ടുന്നത് സര്‍ക്കാരും സിപിഎമ്മുമാണ്. പ്രതിപക്ഷമല്ല യൂണിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കുന്നതെന്നും അതിന്‍റെ ആവശ്യം തങ്ങള്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലക്ഷക്കണക്കിന് പിഎസ്‌സി ഉദ്യോഗാര്‍ഥികളിലുണ്ടായ വിശ്വാസ തകര്‍ച്ച പരിഹരിക്കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Intro:പി.എസ്.സി, യൂണിവേഴ്‌സിറ്റി സംഭവങ്ങളില്‍ മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സംഭവങ്ങളില്‍ അന്വേഷണമില്ലെന്ന മുഖയമന്ത്രിയുടെ പ്രസ്താവന ഇതിനു തെളിവാണ്. ലക്ഷണക്കിന് പി.എസ്.സി ഉദ്യോഗാര്‍ത്ഥികളിലുണ്ടായ വിശ്വാസ തകര്‍ച്ച പരിഹരിക്കുന്നതിനാണ് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Body:യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതി ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ ഒരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ യൂണിറ്റ് അംഗം പ്രണവിന്റെ ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവവരഞ്ജിതിന്റെ വീട്ടില്‍ കണ്ടെത്തി. ഈ പ്രണവ് എങ്ങനെ പി.എസ്.സി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തി. ഈ സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്തന്വേഷിക്കാനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിമിനല്‍ നടപടികള്‍ക്ക് പച്ചക്കൊടി കാട്ടുന്നത് സര്‍ക്കാരും സി.പി.എമ്മുമാണ്. കാസര്‍കോട് ജില്ലയില്‍ അപേക്ഷിച്ചയാള്‍ എങ്ങനെ തിരുവനന്തപുരത്ത്് പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടി. പി.സി.സി ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടായ വിശ്വാസ തകര്‍ച്ച പരിഹരിക്കണം. ഇതിനാണ് പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതിപക്ഷമല്ല യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കുന്നതെന്നും അതിന്റെ ആവശ്യം തങ്ങള്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Conclusion:null
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.