തിരുവനന്തപുരം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി നല്‍കാൻ സംസ്ഥാന സർക്കാർ തീരുമാനം. നീലയും വെള്ളയും റേഷൻ കാർഡുകൾക്ക് 15 കിലോ അരി സൗജന്യമായി നൽകും. നിരീക്ഷണത്തിലുള്ളവർക്ക് റേഷൻ വീട്ടിലെത്തിക്കും. ബിപിഎൽ കാർഡുടമകൾക്ക് 35 കിലോ അരി സൗജന്യമായി നൽകുന്നത് തുടരാനും തീരുമാനമായി. ഇതോടെ മുഴുവൻ റേഷൻ കാർഡുടമകൾക്കും ആനുകൂല്യം ലഭ്യമാകും. പല വ്യഞ്ജനങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചന തുടരുകയാണെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.
എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ അരി
ബിപിഎൽ കാർഡുടമകൾക്ക് 35 കിലോ അരി നൽകുന്നത് തുടരും.
റേഷൻ