ETV Bharat / state

വി.ശിവൻകുട്ടിയുടെ രാജി: കെഎസ്‌യു, എബിവിപി മാർച്ചുകളിൽ സംഘർഷം - എബിവിപി

രണ്ട് മാർച്ചിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുകയും പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ABVP  KSU  protest  education minister  v sivankutty  വി ശിവൻകുട്ടി  കെഎസ്‌യു  എബിവിപി  വിദ്യാഭ്യാസ മന്ത്രി
Clashes with police in March by ABVP, KSU activists demanding resignation of education minister v sivankutty
author img

By

Published : Jul 29, 2021, 4:06 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെഎസ്‌യു, എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു.

തുടർന്ന് എം.സി റോഡിലേക്ക് തിരിഞ്ഞ പ്രവർത്തകർ ഏറെ നേരം റോഡ് ഉപരോധിച്ചു. നിലത്തു കിടന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു, എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചുകളിൽ സംഘർഷം

Also Read: വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും

എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എബിവിപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് റോഡിൽ കിടന്നു പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.