തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 50 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ച ഒമ്പത് പേർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. മാസ്‌ക്ക് ധരിക്കാത്ത 35 പേരിൽ നിന്നും സാമൂഹ്യ അകലം പാലിക്കാത്ത നാലുപേരിൽ നിന്നുമായി 19,500 രൂപ പിഴ ഈടാക്കി. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 50 പേർക്കെതിരെ കേസെടുത്തു - കൊവിഡ് സുരക്ഷാ വിലക്ക്
പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ഒമ്പത് പേർക്കെതിരെയും മാസ്‌ക്ക് ധരിക്കാത്ത 35 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത നാലുപേർക്കെതിരെയും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെയുമാണ് നടപടി