ETV Bharat / state

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Mar 29, 2020, 5:55 PM IST

Updated : Mar 29, 2020, 7:01 PM IST

covid 19  ആരോഗ്യമന്ത്രി കെ.കെ.ശൈലജ
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ്

17:50 March 29

കണ്ണൂരില്‍ എട്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കണ്ണൂരില്‍ എട്ട് പേര്‍ക്കും കാസർകോട് ഏഴ് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി. 

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളത്ത് ഒരു ആരോഗ്യപ്രവര്‍ത്തകനാണ് രോഗബാധ. പത്തനംതിട്ടയിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെ പരിശോധന ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 

Last Updated : Mar 29, 2020, 7:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.