ETV Bharat / state

വോട്ടെണ്ണലിന് ഒരുങ്ങി കോന്നി; ഫലം രാവിലെ ഒൻപത് മുതല്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്‍റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇത്തവണ ശക്തരായ സ്ഥാനാർഥികളെയാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്.

കോന്നി മണ്ഡലം ആർക്കൊപ്പം? ഫലപ്രഖ്യാപനം നാളെ
author img

By

Published : Oct 23, 2019, 9:58 PM IST

പത്തനംതിട്ട: വീറും വാശിയും നിറഞ്ഞ ത്രികോണ മത്സരത്തിൽ കോന്നി മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് നാളെ രാവിലെ ഒമ്പത് മണിയോടെ അറിയാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്‍റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നിയമസഭാ പോരാട്ടത്തിന് ശക്തരായ സ്ഥാനാർഥികളെയാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്.

മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽഡിഎഫ് വോട്ടു തേടിയത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യുഡിഎഫ് പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടിയത്. കോൺഗ്രസിൽ ആദ്യഘട്ടത്തിലുയർന്ന തർക്കത്തിന് പുറമേ എസ്എൻഡിപി വിഭാഗത്തിന്‍റെ പിന്തുണയും ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചെന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നുള്ള പ്രചരണമാണ് ബിജെപി നടത്തിയത്.

പ്രചാരണ വേളയിൽ വേട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കോൺഗ്രസിന്‍റെ ആരോപണം ഉയർന്നിരുന്നു. കള്ളവോട്ട് ലക്ഷ്യം വച്ച് കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ ആളുകളെ ഇറക്കി സിപിഎം കോന്നിയിൽ ക്യാമ്പുകൾ തുറന്നിട്ടുള്ളതായി യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു. എന്നാല്‍ ഓർത്തഡോക്‌സ് സഭ ബിജെപിക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ് പറഞ്ഞതും വിവാദമായി.

23 വർഷത്തെ തെരഞ്ഞെടുപ്പ് ആധിപത്യം തുടരാനുറച്ചാണ് യുഡിഎഫ് കോന്നിയില്‍ പോരിനിറങ്ങിയത്. ഇടത് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുതവണയും നഷ്ടപ്പെട്ട വിജയം ഇക്കുറി സ്വന്തമാക്കുകയാണ് എൽഡിഎഫിന്‍റെ ലക്ഷ്യം. 22 ദിവസത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്‍റെ ആദ്യ താളം വോട്ടെടുപ്പ് ദിവസം പെയ്ത മഴയിൽ തെറ്റിയെങ്കിലും പിന്നീട് പോളിങ് ബൂത്തുകൾ സജീവമായിരുന്നു. എങ്കിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തിലേക്കെത്താനായില്ല എന്നത് ജയപരാജയങ്ങളെ സ്വാധീനിച്ചേക്കും.

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ കോന്നി നിയോജക മണ്ഡല പരിധിയിലും പരിസരപ്രദേശങ്ങളിലും ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യത്തിന്‍റെ വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് നിര്‍ദേശം നല്‍കി.

Intro:കോന്നി മണ്ഡലം ആർക്കൊപ്പമാണെന്ന് നാളെ അറിയാം.
Body:വീറും വാശിയ നിറഞ്ഞ  ത്രികോണ മത്സരത്തിൽ കോന്നി  മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് രാവിലെ 9 മണിയോടെ അറിയാം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്റെ വ്യത്യാസമാണ് കോന്നിയിലുണ്ടായിരുന്നത്. ശക്തരായ സ്ഥാനാർത്ഥികളെയാണ് മൂന്ന് മുന്നണികളും ഉപതിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്.

കോന്നി തങ്ങളുടെ കോട്ടയാക്കാൻ പതിനെട്ടടവും പയറ്റിയിരുന്നു മുന്നണികൾ. മൂന്നു മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽഡിഎഫ് വോട്ടു തേടിയത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യു ഡി എഫ് പ്രധാന പ്രചരണ വിഷയങ്ങളായി ഉയർത്തിക്കാട്ടിയത്. കോൺഗ്രസിൽ ആദ്യഘട്ടത്തിലുയർന്ന തർക്കത്തിന് പുറമേ എസ്.എൻ.ഡി.പി. വിഭാഗത്തിന്റെ ഉൾപ്പെടെ പിന്തുണയും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചു എന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടു വരാമെന്നുള്ള പ്രചരണമാണ് ബി ജെ പി നടത്തിയത്.

പ്രചരണ വേളയിൽ കോന്നി മണ്ഡലത്തിൽ വേട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ  ശ്രമിക്കുന്നതായി കോൺഗ്രസിന്റെ ആരോപണം ഉയർന്നിരുന്നു.
കള്ളവോട്ട് ലക്ഷ്യം വച്ച് കണ്ണൂർ ജില്ലയിൽ നിന്നുൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളെ ഇറക്കി  സി പി എം കോന്നിയിൽ ക്യാമ്പുകൾ തുറന്നിട്ടുള്ളതായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം . ഇതിനിടയിൽ അയ്യപ്പൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ്ഭ ബിജെപി ക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ് പറഞ്ഞതും രാഷ്ടീയ കേരളം കണ്ടതാണ്.

ശബരിമല വിമാനത്താവള നിർമ്മാണം എല്ലാ നിയമവശങ്ങളും പരിശോധിക്കണം.ഹാരിസൺ എസ്റ്റേറ്റ് മുതലാളിമാരെ സഹായിക്കാനാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ശബരിമലയുടെ വികസത്തിന് എൽഡിഎഫ് സർക്കാർ മൂന്ന് വർഷം കൊണ്ട് 1273 കോടി രൂപ ചിലവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിക്കുമെന്നും മതമേലധ്യക്ഷൻമാരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.

23 വർഷത്തെ ആധിപത്യം തുടരാനുറച്ചാണ് യു.ഡി.എഫ്. പോരിനിറങ്ങിയത്. ഇടത് ആഭിമുഖ്യമുള്ള കോന്നിയിൽ കഴിഞ്ഞ അഞ്ചുതവണയും വഴുതിപ്പോയ വിജയം ഇക്കുറി കൈയ്യിലൊതുക്കലാണ് എൽഡിഎഫ് ന്റെ ലക്ഷ്യം. മികവ് കാട്ടാനാകുമെന്നുറച്ച് തന്നെയാണ് എൻ.ഡി.എ.യുടെയും പ്രതീക്ഷ.

22 ദിവസത്തെ വീറും വാശിയ നിറഞ്ഞ പോരാട്ടത്തിന്റെ ആദ്യ താളം വോട്ടെടുപ്പ് ദിവസം പെയ്ത മഴയിൽ തെറ്റിയെങ്കിലും പിന്നീട് പോളിംഗ് ബൂത്തുകൾ സജീവമായിരുന്നു. എങ്കിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തിലേക്കെത്താനായില്ല എന്നതും എടുത്തു പറയേണ്ടതാണ്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.