ETV Bharat / state

കാക്കാനാട്ടുപടിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ - മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോട്ടയം മണിമല മൂക്കട ആലയംകവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കോട്ടയം മണിമല ആലയംകവല കിഴക്കേ പുറത്തുകുടിയിൽ സാബു (50) എന്നിവരാണ് അറസ്റ്റിലായത്

Two arrested With ganja Kakanattupadi  മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍  വധശ്രമ കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയില്‍
കാക്കാനാട്ടുപടിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
author img

By

Published : Jul 4, 2022, 11:03 PM IST

പത്തനംതിട്ട : ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോയോളം കഞ്ചാവ് വെച്ചൂച്ചിറ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വധശ്രമ കേസ് പ്രതിയുൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. കോട്ടയം മണിമല മൂക്കട ആലയംകവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കോട്ടയം മണിമല ആലയംകവല കിഴക്കേ പുറത്തുകുടിയിൽ സാബു (50) എന്നിവരാണ് പിടിയിലായത്. ഈ ആഴ്ചയിലെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്.

കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മടന്തമൺ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ കാക്കാനാട്ടുപടിയിൽ വച്ച് 12 മണിയോടെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിപണനം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. രണ്ടുമാസത്തോളമായുള്ള സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും വലയിലായത്.

ഒന്നാം പ്രതി ബിജുമോൻ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡാൻസാഫ് ടീം ജില്ല നോഡൽ ഓഫിസർ, നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read: പൊലീസ് പിടിച്ചെടുത്ത ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു ; കത്തിച്ചത് എംഡിഎംഎ ഉള്‍പ്പെടെയുള്ളവ

മൂന്ന് മൊബൈൽ ഫോണുകളും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ബിജുമോൻ സാബുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് അതിൽ കഞ്ചാവ് കടത്തുകയായിരുന്നു. ഓട്ടോയുടെ പിന്നിലെ സീറ്റിനുപിറകിൽ കാബിനിൽ രണ്ട് പ്ലാസ്റ്റിക് പൊതികളിലാക്കി സഞ്ചിയിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അടൂർ നെല്ലിമൂട്ടിൽ പടിയിൽ നിന്നും സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പട്ട പ്രതിയുൾപ്പടെ രണ്ട് പേര്‍ പിടിയിലാവുകയും ചെയ്‌തിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.